ഫോട്ടോ: എഎഫ്പി 
Sports

നന്ദി, പാപ്പ മെസി! ഹൃദയം കീഴടക്കി അര്‍ജന്റീനയുടെ ക്രിസ്മസ് വീഡിയോ

ഏറ്റവും വിലപിടിപ്പുള്ള സമ്മാനം വീട്ടിലെത്തി കഴിഞ്ഞു. എല്ലാ അര്‍ജന്റൈന്‍ ജനതയ്ക്കും അഭിനന്ദനങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിരീടത്തില്‍ മുത്തമിട്ടതിന്റെ സന്തോഷത്തില്‍ നിന്നാണ് അര്‍ജന്റീന ക്രിസ്മസ് ആഘോഷിക്കുന്നത്. ലോകം ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ കൗതുകം നിറച്ചൊരു വീഡിയോയുമാണ് അര്‍ജന്റീന ഫുട്‌ബോള്‍ ടീം എത്തുന്നത്. 

ക്രിസ്മസ് ട്രീക്കൊപ്പമുള്ള സമ്മാന പൊതികണ്ട് ഓടിയെത്തുന്ന കുരുന്നു. തുറന്ന് നോക്കുമ്പോള്‍ ലോക കിരീടം. നന്ദി പാപ്പ നോയല്‍ എന്നാണ് കിരീടത്തില്‍ മുത്തമിട്ട് കുട്ടി പറയുന്നത്. അര്‍ജന്റീനയില്‍ സാന്റാ ക്ലോസിനെ പാപ്പ നോയല്‍ എന്നാണ് പറയുന്നത്.  

നന്ദി പാപ്പ ലയണല്‍! ഏറ്റവും വിലപിടിപ്പുള്ള സമ്മാനം വീട്ടിലെത്തി കഴിഞ്ഞു. എല്ലാ അര്‍ജന്റൈന്‍ ജനതയ്ക്കും അഭിനന്ദനങ്ങള്‍, വീഡിയോ പങ്കുവെച്ച് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീം ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ. 

ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നാണ് മെസിയും സംഘവും ജയിച്ചു കയറിയത്. മെസി കളിയില്‍ രണ്ട് വട്ടം വല കുലുക്കിയപ്പോള്‍ ഏയ്ഞ്ചല്‍ ഡി മരിയയും ഗോള്‍ നേടി. ടൂര്‍ണമെന്റിലെ താരമായും മെസി മാറി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു