ഫോട്ടോ: ട്വിറ്റർ 
Sports

'സഞ്ജുവിന്റെ സേവ് ടീമിന്റെ ആത്മവിശ്വാസം കൂട്ടി'; ബൗളിങ് തന്ത്രം പറഞ്ഞ് ചഹല്‍

മുഹമ്മദ് സിറാജിന് അവസാന ഓവറില്‍ 15 റണ്‍സ് പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നതായി ഇന്ത്യന്‍ സ്പിന്നര്‍ ചഹല്‍

Author : സമകാലിക മലയാളം ഡെസ്ക്

ട്രിനിഡാഡ്: മുഹമ്മദ് സിറാജിന് അവസാന ഓവറില്‍ 15 റണ്‍സ് പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നതായി ഇന്ത്യന്‍ സ്പിന്നര്‍ ചഹല്‍. ജയം നേടാനായത് മുഹമ്മദ് സിറാജിന്റേയും മറ്റ് ഇന്ത്യന്‍ ബൗളര്‍മാരുടേയും ആത്മവിശ്വാസം കൂട്ടിയതായും ചഹല്‍ പറഞ്ഞു. 

സിറാജില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ടായി. തന്റെ യോര്‍ക്കറുകള്‍ സിറാജ് എറിയുന്ന വിധം, അതിലൂടെ 15 റണ്‍സ് പ്രതിരോധിക്കാനാവും എന്ന്...ചഹല്‍ പറയുന്നു. ഏതാനും ഓവറുകള്‍ മുന്‍പ് ഒന്നോ രണ്ടോ യോര്‍ക്കറുകള്‍ സിറാജിന് മിസ് ആയി. എന്നാല്‍ സമ്മര്‍ദം കളിയില്‍ ഉടനീളം ഉണ്ടായി. പ്രത്യേകിച്ച് അവര്‍ ബാറ്റ് ചെയ്യുമ്പോള്‍, ചഹല്‍ പറഞ്ഞു. 

ഒരു ബൗണ്ടറി തന്നെ കളിയുടെ ഗതി തിരിക്കും. ആ വൈഡ് സഞ്ജു തടഞ്ഞപ്പോള്‍ ഞങ്ങളുടെ ആത്മവിശ്വാസം വീണ്ടും ഉയര്‍ന്നു, ചഹല്‍ പറഞ്ഞു. രണ്ട് പന്തില്‍ നിന്ന് വിന്‍ഡിസിന് ജയിക്കാന്‍ എട്ട് റണ്‍സ് വേണ്ടപ്പോഴാണ് സിറാജ് ലെഗ് സൈഡിലേക്ക് വൈഡ് എറിഞ്ഞത്. എന്നാല്‍ എക്‌സ്ട്രാ റണ്‍സ് അവിടെ വഴങ്ങാതെ ഡൈവ് ചെയ്ത് സഞ്ജു പന്ത് തടഞ്ഞു. 

പന്ത് പഴകുമ്പോള്‍ ടേണ്‍ കണ്ടെത്തി ബാറ്ററെ കുഴപ്പിക്കാനാവുമെന്ന് മനസിലാക്കിയാണ് കളിച്ചതെന്നും ചഹല്‍ പറഞ്ഞു. ലെഗ് സൈഡിലെ ബൗണ്ടറി അധികം ദൂരമല്ലാത്തതാണ്. അതിനാല്‍ കവറിലേക്ക് കളിക്കാന്‍ പ്രേരിപ്പിച്ച് വിക്കറ്റ് വീഴ്ത്താനാണ് ശ്രമിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT