റിഷഭ് പന്ത്, ലിവര്‍പൂള്‍ താരങ്ങള്‍/ഫയല്‍ ചിത്രം 
Sports

'ആ ഷര്‍ട്ട് കൊള്ളാം'; ലിവര്‍പൂളിന്റെ ശ്രദ്ധ പിടിച്ച് റിഷഭ് പന്ത് 

ഇന്ത്യന്‍ താരങ്ങളുടെ ഫോട്ടോയില്‍ ലിവര്‍പൂളിന്റെ ജേഴ്‌സി അണിഞ്ഞാണ് റിഷഭ് പന്ത് പ്രത്യക്ഷപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ആദ്യ ഏകദിനത്തിലെ ജയത്തിന് പിന്നാലെ ഒരുമിച്ചുള്ള ആഘോഷങ്ങളുടെ ചിത്രങ്ങളുമായാണ് ഇന്ത്യന്‍ താരങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തിയത്. അവിടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗായ ലിവര്‍പൂള്‍ എഫ്‌സിയുടെ കണ്ണുകള്‍ ഉടക്കിയത് യുവതാരം റിഷഭ് പന്തിലേക്കും...

വിരാട് കോഹ് ലി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളുടെ ഫോട്ടോയില്‍ ലിവര്‍പൂളിന്റെ ജേഴ്‌സി അണിഞ്ഞാണ് റിഷഭ് പന്ത് പ്രത്യക്ഷപ്പെട്ടത്. ഇതോടെ പ്രതികരണവുമായി ലിവര്‍പൂളുമെത്തി. ആ ഷര്‍ട്ട് ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞായിരുന്നു പന്തിന്റെ ട്വീറ്റ് ലിവര്‍പൂള്‍ എഫ്‌സി റീട്വീറ്റ് ചെയ്തത്. 

ആദ്യ ഏകദിനത്തില്‍ റിഷഭ് പന്തിന് അവസരം ലഭിച്ചില്ല. ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തേക്ക് പോയ സാഹചര്യത്തില്‍ പന്തിന് നറുക്ക് വീഴുമോ എന്ന് വ്യക്തമല്ല. സൂര്യകുമാര്‍ യാദവും ഊഴം കാത്ത് ഡ്രസിങ് റൂമിലുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

'നീ എന്നെ തല്ലാനോ വെടി വയ്ക്കാനോ പാടില്ല! അത് ഓക്കെയാണെങ്കിൽ ഞാൻ 'ജയിലർ 2' വിൽ അഭിനയിക്കാം'; മിഥുൻ പറഞ്ഞതിനെക്കുറിച്ച് രജനി

നാട്ടികയിലെ ടോൾ പിരിവ്: ടിഎൻ പ്രതാപന്റെ ഹർജിയിൽ ഹൈക്കോടതി നോട്ടീസ്

'ആഴ്ചയില്‍ മൂന്ന് ദിവസം ജോലി ചെയ്താല്‍ മതി, കുടുംബത്തെ പോറ്റാം'; എഐ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുമെന്ന് ജെഫ് ബെസോസ്

ജിദ്ദയിൽ ഇറങ്ങിയ ഫിലോമിന എവിടെ? ആശങ്കയിൽ വയനാട്ടിലെ കുടുംബം