ഫോട്ടോ: ട്വിറ്റർ 
Sports

'അത് എന്റെ ഹാട്രിക് ബോളായിരുന്നു'; ക്യാച്ച് നഷ്ടപ്പെടുത്തിയ വേഡിനോട് കലിപ്പിച്ച് ആദം സാംപ

ട്വന്റി20 ലോകകപ്പില്‍ ആദം സാംപയുടെ ഹാട്രിക് നേടാനുള്ള അവസരമാണ് മാത്യു വേഡ് തകര്‍ത്തത്

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: ട്വന്റി20 ലോകകപ്പില്‍ ആദം സാംപയുടെ ഹാട്രിക് നേടാനുള്ള അവസരമാണ് മാത്യു വേഡ് തകര്‍ത്തത്. അതെന്റെ ഹാട്രിക് ബോള്‍ ആയിരുന്നു എന്നാണ് ആ സമയം സാംപ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പറെ ഓര്‍മിപ്പിച്ചത്.

നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റാണ് സാംപ വീഴ്ത്തിയത്. ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ 11ാമത്തെ ഓവറിലാണ് ഹാട്രിക്കിലേക്ക് എത്താന്‍ സാംപയ്ക്ക് മുന്‍പില്‍ വഴി തുറന്നത്. എന്നാല്‍ എഡ്ജ് ചെയ്ത പന്ത് വേഡ് താഴെയിട്ടു. ഫീല്‍ഡ് ചെയ്ഞ്ചിന്റെ സമയമാണ് അത് എന്റെ ഹാട്രിക് ബോള്‍ ആയിരുന്നു എന്ന് വേഡിനോട് സാംപ പറഞ്ഞത്. 

ഞാന്‍ പിടിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ഈ സമയം വേഡിന്റെ മറുപടി. ഇത് സ്റ്റംപ് മൈക്കില്‍ കുടുങ്ങുകയും ചെയ്തു. ഹാട്രിക് നഷ്ടപ്പെട്ടെങ്കിലും 5 വിക്കറ്റ് പിഴുത് സാംപ ബംഗ്ലാദേശ് ബാറ്റിങ് നിരയെ തകര്‍ത്തു. രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 82 പന്തുകള്‍ ശേഷിക്കെ ബംഗ്ലാദേശ് മുന്‍പില്‍ വെച്ച 74 റണ്‍സ് ഓസ്‌ട്രേലിയ മറികടന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാകുമോ? ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മുഖ്യമന്ത്രി കസേരയ്ക്കായുള്ള അടിപിടി തുടരുന്നു; സ്ഥാനമൊഴിയണമെന്ന് കെപിസിസിക്ക് ഹൈബി ഈഡന്റെ കത്ത്

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ പിഎച്ച്‌ഡി, അവസാന തീയതി മെയ് 10

ഗൂഗിള്‍ പേയോ ഫോണ്‍ പേയോ വേണ്ട; ഇനി വാട്‌സ്ആപ്പിലൂടെയും മൊബൈല്‍ റീചാര്‍ജ് ചെയ്യാം

5443 റണ്‍സ്, എലീറ്റ് പട്ടികയില്‍ ധോനിയെ പിന്തള്ളി കെഎല്‍ രാഹുല്‍

SCROLL FOR NEXT