ജസ്പ്രിത് ബുമ്റ/ ട്വിറ്റർ 
Sports

'ബുമ്‌റ ചാമ്പ്യന്‍ ബൗളറാണെന്ന് ഞാന്‍ പറഞ്ഞത് ഇതുകൊണ്ടാണ്'- ഇന്ത്യന്‍ പേസറെ പുകഴ്ത്തി സച്ചിന്‍

'ബുമ്‌റ ചാമ്പ്യന്‍ ബൗളറാണെന്ന് ഞാന്‍ പറഞ്ഞത് ഇതുകൊണ്ടാണ്'- ഇന്ത്യന്‍ പേസറെ പുകഴ്ത്തി സച്ചിന്‍

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ടെസ്റ്റ്, ഏകദിനം, ടി20 ഏത് ഫോര്‍മാറ്റും ആയിക്കോട്ടെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ബൗളറാണ് ജസ്പ്രിത് ബുമ്‌റ. കരിയറില്‍ ഇതുവരെയായി 16 ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് ബുമ്‌റ കളിച്ചിട്ടുള്ളത്. 76 വിക്കറ്റുകള്‍ ഇതുവരെയായി വീഴ്ത്തി. 2.68 എക്കോണമിയില്‍ 20.68ആണ് താരത്തിന്റെ ശരാശരി. 

ഇപ്പോഴിതാ ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റിന് ഒരുങ്ങുന്നതിനിടെ ബുമ്‌റയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ചാമ്പ്യന്‍ ബൗളര്‍ എന്നാണ് ബുമ്‌റയെ സച്ചിന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 

'ഇന്ത്യന്‍ ഫാസ്റ്റ് ബൗളിങ് വിഭാഗത്തിന്റെ തലവന്‍ ബുമ്‌റയാണ് ഇപ്പോള്‍. കൂടുതല്‍ ഉത്തരവാദിത്വ ബോധം ബുമ്‌റ പ്രകടിപ്പിക്കുന്നുമുണ്ട്. ബൗളിങ് നിലവാരം കുറയുന്നുവെന്ന് കണ്ടാല്‍ കഠിനാധ്വാനം ചെയ്ത് പഴയ നിലയിലേക്കെത്താന്‍ ബുമ്‌റ ശ്രമിക്കാറുമുണ്ട്. അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ ചാമ്പ്യന്‍ ബൗളര്‍ എന്ന് വിശേഷിപ്പിക്കുന്നത്'- ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വ്യക്തമാക്കി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT