വീഡിയോ ദൃശ്യം 
Sports

പന്ത് പോയത് ബാറ്റില്‍ നിന്ന് അകന്ന്, അപ്പീല്‍ ചെയ്തത്‌ ലാബുഷെയ്ന്‍ മാത്രം; വിചിത്ര സംഭവം

സമനില പൊരുതി നേടി ഇംഗ്ലണ്ട് ആഷസിലെ വൈറ്റ്‌വാഷ് എന്ന നാണക്കേട് ഒഴിവാക്കി

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: സമനില പൊരുതി നേടി ഇംഗ്ലണ്ട് ആഷസിലെ വൈറ്റ്‌വാഷ് എന്ന നാണക്കേട് ഒഴിവാക്കി. ഇംഗ്ലണ്ടിന്റെ 9 വിക്കറ്റ് ഓസ്‌ട്രേലിയ വീഴ്ത്തിയെങ്കിലും ബ്രോഡും ആന്‍ഡേഴ്‌സനും പിടിച്ചു നിന്നതോടെ സമനിലയിലേക്ക് കളി എത്തി. ടെസ്റ്റ് ക്രിക്കറ്റ് അതിന്റെ എല്ലാ ആവേശത്തിലേക്കും എത്തിയ കളിയില്‍ ലാബുഷെയ്‌നിന്റെ വിചിത്രമാണ് അപ്പീലും സിഡ്‌നിയില്‍ കണ്ടു. 

ന്യൂബോളിലെ ഓസീസ് ക്യാപ്റ്റന്റെ സ്‌പെല്‍ ബട്ട്‌ലറെ കുഴക്കിയിരുന്നു. കമിന്‍സിന്റെ ഡെലിവറികളില്‍ ഒന്നില്‍ ബട്ട്‌ലര്‍ എഡ്ജ് ആവാതിരിക്കാന്‍ ശ്രദ്ധിച്ചു. എന്നാല്‍ ഈ സമയം ലാബുഷെയ്ന്‍ അപ്പീല്‍ ചെയ്തു. ഓസീസ് ഫീല്‍ഡര്‍മാരില്‍ ലാബുഷെയ്ന്‍ മാത്രമാണ് അപ്പീല്‍ ചെയ്തത്. 

എന്നാല്‍ ബട്ട്‌ലറുടെ ബാറ്റില്‍ നിന്ന് വലിയ വ്യത്യാസത്തിലാണ് പന്ത് പോയത്. തനിക്കൊപ്പം അപ്പീല്‍ ചെയ്യാന്‍ ലാബുഷെയ്ന്‍ സഹതാരങ്ങളോട് അഭ്യര്‍ഥിക്കുകയാണ് എന്നാണ് കമന്ററി ബോക്‌സില്‍ നിന്ന് ഷെയ്ന്‍ വോണ്‍ പറഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT