വിജയം ആഘോഷിക്കുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ്/ Image credit: K e r a l a B l a s t e r s F C 
Sports

ഫൈനലില്‍ മഞ്ഞക്കുപ്പായത്തില്‍ ബ്ലാസ്റ്റേഴ്‌സിന് കളിക്കാനാവില്ല; പോയിന്റ് ബലത്തില്‍ ഹൈദരാബാദ് മഞ്ഞ ജേഴ്‌സിയില്‍

പ്രിയപ്പെട്ട മഞ്ഞക്കുപ്പായത്തില്‍ കലാശപ്പോരിന് ഇറങ്ങാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് കഴിയില്ല

സമകാലിക മലയാളം ഡെസ്ക്

പനാജി: കിരീട പോരിന് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ ആരാധകര്‍ക്ക് നിരാശ നല്‍കുന്ന ഒരു വാര്‍ത്തയാണ് പുറത്തു വരുന്നത്. പ്രിയപ്പെട്ട മഞ്ഞക്കുപ്പായത്തില്‍ കലാശപ്പോരിന് ഇറങ്ങാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് കഴിയില്ല. 

ഫറ്റോര്‍ഡയിലെ ഗ്യാലറിയില്‍ ആരാധകര്‍ മഞ്ഞക്കടല്‍ തീര്‍ക്കുമ്പോള്‍ കറുപ്പും നീലയും കലര്‍ന്ന ജേഴ്‌സി അണിഞ്ഞാവും ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിന് എതിരെ ഇറങ്ങുക. ഫൈനലിസ്റ്റുകളായ രണ്ട് ടീമിന്റേയും കിറ്റ് ഹോം കിറ്റിന്റെ നിറം മഞ്ഞയാണ്. 

ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീമിന് ഹോം കിറ്റ്‌

ഹൈദരാബാദ് ഫൈനലില്‍ കളിക്കുന്ന മഞ്ഞ ജേഴ്‌സി അണിഞ്ഞാവും. ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റുകള്‍ നേടിയ ടീം എന്നതാണ് ഇവിടെ ഹോം ജേഴ്‌സി അണിഞ്ഞ് ഇറങ്ങാന്‍ ഹൈദരാബാദിനെ തുണയ്ക്കുന്നത്. ലീഗ് ഘട്ടത്തില്‍ രണ്ടാം സ്ഥാനത്താണ് ഹൈദരാബാദ് ഫിനിഷ് ചെയ്തത്. കേരള ബ്ലാസ്റ്റേഴ്‌സ് നാലാമതും. 

ഐഎസ്എല്‍ മത്സരങ്ങള്‍ സെമി ഫൈനല്‍ വരെ ഒഴിഞ്ഞ ഗ്യാലറിയിലാണ് നടന്നത്. എന്നാല്‍ ഫൈനലില്‍ 100 ശതമാനം കാണികളേയും പ്രവേശിപ്പിക്കും. ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ഗോവയിലേക്ക് വുകോമനോവിച്ച് ക്ഷണിച്ച് കഴിഞ്ഞു. ഞായറാഴ്ചയാണ് ഫൈനല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാന യാത്രയ്ക്ക് ചെലവേറും; എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി ഇന്‍ഡിഗോയും

ഗണേഷ് കുമാറിന് തിരിച്ചടി; പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു

ഇടുക്കിയിലെ പട്ടയ ഭൂമിയിലെ നിർമാണ നിരോധനം നീക്കി

ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ചു, കാര്‍ നേരെ സെക്രട്ടേറിയറ്റിലേക്ക്, യുവാക്കള്‍ പിടിയില്‍

വന്യജീവി ആക്രമണം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, സഹായത്തുക വര്‍ധിപ്പിച്ച് സര്‍ക്കാര്‍

SCROLL FOR NEXT