ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ട്രോഫിയുമായി ന്യൂസിലാൻഡ് ടീം/ഫോട്ടോ: ഐസിസി, ട്വിറ്റർ 
Sports

ന്യൂസിലാന്‍ഡിന്റെ ആഘോഷം തുടരുന്നു, കിരീടവുമായി രാജ്യം ചുറ്റാന്‍ കിവീസ് പട 

രാജ്യം മുഴുവന്‍ ചുറ്റുന്ന ഒരു ആഴ്ച നീണ്ടു നില്‍ക്കുന്ന പര്യടനമാണ്‌ കിവീസ് ടീമിന് മുന്‍പില്‍ നില്‍ക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ക്രൈസ്റ്റ്ചര്‍ച്ച്‌: ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് ഫൈനല്‍ ജയത്തിന് പിന്നാലെ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമിന്റെ ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല. രാജ്യം മുഴുവന്‍ ചുറ്റുന്ന ഒരു ആഴ്ച നീണ്ടു നില്‍ക്കുന്ന പര്യടനമാണ്‌ കിവീസ് ടീമിന് മുന്‍പില്‍ നില്‍ക്കുന്നത്. 

ജൂലൈ 26നാണ് ടീമിന്റെ കിരീടവുമായുള്ള പര്യടനം ആരംഭിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് അവസാനവും. ഒക്ലാന്‍ഡിലെ ഈഡന്‍ പാര്‍ക്ക്, ഹാമില്‍ട്ടന്‍, ന്യൂ പ്ലൈമൗത്ത്, വെല്ലിങ്ടണ്‍, ക്രൈസ്റ്റ്ചര്‍ച്ച്, ഡ്യൂന്‍ഡിന്‍ എന്നിവിടങ്ങളിലേക്ക് ടീം എത്തും.

കെയ്ന്‍ വില്യംസണ്‍, കയില്‍ ജാമിസണ്‍. ഡെവോണ്‍ കോണ്‍വേ, ഗ്രാന്‍ഡ്‌ഹോം എന്നിവര്‍ ടീമിന്റെ യാത്രയില്‍ ഭാഗമാവില്ല. ഇവര്‍ കൗണ്ടി കളിക്കാനും ദി ഹണ്‍ട്രഡ് ടൂര്‍ണമെന്റിന്റെ ഭാഗമാവാനുമായി യുകെയിലാണ്. 

സീനിയര്‍ സീമര്‍ ടിം സൗത്തിയാണ് യാത്രക്ക് പച്ചക്കൊടി വീശുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എട്ട് വിക്കറ്റിനാണ് കിവീസ് ഇന്ത്യയെ തോല്‍പ്പിച്ചത്. ടോസ് നേടിയ കിവീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

എന്നാല്‍ ജാമിസണിന്റെ ബൗളിങ് മികവില്‍ ഇന്ത്യ 217 റണ്‍സിന് ഓള്‍ഔട്ടായി. വില്യംസണിന്റെ ചെറുത്ത് നില്‍പ്പിന്റെ ബലത്തില്‍ ന്യൂസിലാന്‍ഡ് 249 റണ്‍സിലെത്തി. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ 170 റണ്‍സിന് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചതോടെ കിവീസ് കിരീടത്തിലേക്കുള്ള യാത്ര അനായാസമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT