ഫയല്‍ ചിത്രം 
Sports

ഐപിഎല്‍ കളിക്കാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ എത്തും, സ്ഥിരീകരിച്ച് ബിസിസിഐ

ഇംഗ്ലണ്ട്-ബംഗ്ലാദേശ് വൈറ്റ് ബോള്‍ പരമ്പര മാറ്റി വെച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്‍ പതിനാലാം സീസണിലെ മത്സരങ്ങള്‍ യുഎഇയില്‍ പുനരാരംഭിക്കുമ്പോള്‍ ഇംഗ്ലണ്ട് താരങ്ങള്‍ കളിക്കാനെത്തും. ഇക്കാര്യം ബിസിസിഐ സ്ഥിരീകരിച്ചു. ഇതിനായി ഇംഗ്ലണ്ട്-ബംഗ്ലാദേശ് വൈറ്റ് ബോള്‍ പരമ്പര മാറ്റി വെച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സെപ്തംബര്‍ 19നാണ് ഐപിഎല്‍ പുനരാരംഭിക്കുന്നത്. സെപ്തംബര്‍-ഒക്ടോബറിലായാണ് ഇംഗ്ലണ്ടിന്റെ മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിന, ടി20 പര്യടനം. അടുത്ത വര്‍ഷം ആദ്യം നടത്തുന്ന വിധം ഈ പരമ്പര മാറ്റി വെക്കുന്നതിനാണ് ഇപ്പോള്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കം. 

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ട് കളിക്കാരും യുഎഇയിലേക്ക് പറക്കും. ഇതിലൂടെ ബബിള്‍ ടു ബബിള്‍ യാത്ര സാധ്യമാവും. സെപ്തംബര്‍ 14നാണ് ടെസ്റ്റ് പരമ്പര അവസാനിക്കുന്നത്. അഞ്ച് ദിവസത്തിന് ശേഷം ഐപിഎല്‍ ആരംഭിക്കും. 

ഒക്ടോബറില്‍ ഇംഗ്ലണ്ട് പാകിസ്ഥാനില്‍ രണ്ട് ടി20കളുടെ മത്സരം കളിക്കുന്നുണ്ട്. ജോസ് ബട്ട്‌ലര്‍, ബെയര്‍സ്‌റ്റോ, ലിവിങ്‌സ്റ്റണ്‍, സാം കറാന്‍, ടോം കറാന്‍ എന്നിവരാണ് യുഎഇലേക്ക് പറക്കുന്ന പ്രധാന താരങ്ങള്‍. മാനസിക പ്രശ്‌നങ്ങള്‍ ചൂണ്ടി ഇടവേള എടുത്ത ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ് ഐപിഎല്‍ കളിക്കുമോയെന്ന് വ്യക്തമല്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT