സൽമാൻ നിസാർ  കെസിഎ എക്സിൽ പങ്കുവെച്ച ചിത്രം
Sports

കേരളത്തെ രഞ്ജി ഫൈനലിലെത്തിച്ച മികവ്; സൽമാൻ നിസാർ ഐപിഎല്ലിലേക്ക്?

അതിവേ​ഗ സെഞ്ച്വറിക്കാരനും മുംബൈ ഓൾ റൗണ്ടറും ട്രയൽസിൽ

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കേരളത്തെ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സൽമാൻ നിസാർ ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്സിന്റെ ട്രയൽസിൽ പങ്കെടുത്തു. സൽമാനൊപ്പം ടി20യിലെ അതിവേ​ഗ സെഞ്ച്വറിയടിച്ച ഇന്ത്യൻ താരമെന്ന നേട്ടമുള്ള ​ഗുജറാത്തിന്റെ ഉർവിൽ പട്ടേൽ, മുംബൈ ഓൾ റൗണ്ടർ അമാൻ ഖാൻ എന്നിവരാണ് ട്രയൽസിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം ചെന്നൈ ന​ഗരത്തിലായിരുന്നു ട്രയൽസ്.

ഈ സീസണിൽ കേരളം ‍രഞ്ജിയിൽ ഫൈനൽ കളിച്ചതോടെയാണ് സൽമാൻ ദേശീയ തലത്തിൽ ശ്രദ്ധേയനായത്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ് ടീമുകൾക്കായി നേരത്തെ കളിച്ച താരമാണ് അമാൻ ഖാൻ. പേസ് ബൗളിങ് ഓൾ റൗണ്ടറാണ് താരം.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് ത്രിപുരയ്ക്കെതിരെ ഉർവിൽ ടി20യിൽ അതിവേ​ഗം സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമായത്. താരം 28 പന്തിലാണ് സെ‍ഞ്ച്വറി അടിച്ചത്. ഉർവിൽ നേരത്തെ ​ഗുജറാത്ത് ടൈറ്റൻസിനായി കളിച്ചിട്ടുണ്ട്. ഇതു രണ്ടാം തവണയാണ് ഉർവിൽ ചെന്നൈയുടെ ട്രയൽസിൽ പങ്കെടുക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍