ഫയല്‍ ചിത്രം 
Sports

'ഉള്ളിലെ കനല് കെട്ടിട്ടില്ല', സഞ്ജുവിന്റെ സെലക്ഷന് പിന്നിലെ കാരണം ചൂണ്ടി മുന്‍ താരം

സഞ്ജുവിന്റെ ഉള്ളിലെ തീ മനസിലാക്കിയാണ് വീണ്ടുമൊരു അവസരം സെലക്ടര്‍മാര്‍ നല്‍കിയിരിക്കുന്നതെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: സഞ്ജുവിന്റെ ഉള്ളിലെ തീ മനസിലാക്കിയാണ് വീണ്ടുമൊരു അവസരം സെലക്ടര്‍മാര്‍ നല്‍കിയിരിക്കുന്നതെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. സഞ്ജുവിന്റെ സെലക്ഷനില്‍ തെറ്റ് പറയാനാവില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു. 

ഇതിന് മുന്‍പ് അവസരം ലഭിച്ചപ്പോള്‍ പ്രയോജനപ്പെടുത്താന്‍ സഞ്ജുവിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോഴും അവനെക്കൊണ്ട് ചിലത് ചെയ്യാനാവുമെന്നത് നിങ്ങള്‍ക്ക് തോന്നുന്നുണ്ട്. ഇഷാന്‍ കിഷന് വിന്‍ഡിസിന് എതിരായ ട്വന്റി20യില്‍ തിളങ്ങാനാവാത്ത പക്ഷം ലങ്കന്‍ പര്യടനത്തില്‍ സഞ്ജുവിന് അവസരം ലഭിക്കുന്നതില്‍ തെറ്റ് പറയാനാവില്ല, ആകാശ് ചോപ്ര പറയുന്നു. 

സഞ്ജുവിനെ മൂന്നാം സ്ഥാനത്ത് കളിപ്പിക്കാം

സഞ്ജുവിനെ ശ്രീലങ്കയ്‌ക്കെതിരായ പര്യടനത്തില്‍ മൂന്നാം സ്ഥാനത്ത് കളിപ്പിക്കാം. ഓപ്പണിങ്ങില്‍ രോഹിത്തിനൊപ്പം ഋതുരാജിനെ ഇറക്കാമെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ കുപ്പായത്തില്‍ ഇതുവരെ 10 ട്വന്റി20കളാണ് സഞ്ജു കളിച്ചത്. നേടാനായത് 27 റണ്‍സ് മാത്രം. 

സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കാതെ വിക്കറ്റ് നഷ്ടപ്പെടുത്തുന്ന സഞ്ജുവിന്റെ ശൈലിക്ക് നേരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ശ്രീലങ്കന്‍ പര്യടനത്തില്‍ മികച്ച അവസരം ലഭിച്ചെങ്കിലും സ്‌കോര്‍ ഉയര്‍ത്താന്‍ കഴിയാതെ വന്നതോടെ പിന്നെ ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ട്വന്റി20 ലോകകപ്പ് മുന്‍പില്‍ നില്‍ക്കെ ഇന്ത്യ പരീക്ഷണങ്ങള്‍ക്ക് മുതിരുന്നതാണ് സഞ്ജുവിനേയും തുണച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു