Sports

ആദ്യ ഗോള്‍ റോയ് കൃഷ്ണയുടെ ബൂട്ടില്‍ നിന്ന്; ബ്ലാസ്‌റ്റേഴ്‌സിനെതിരെ എടികെ മോഹന്‍ ബഗാന്‍ മുന്നില്‍

ആദ്യ ഗോള്‍ റോയ് കൃഷ്ണയുടെ ബൂട്ടില്‍ നിന്ന്; ബ്ലാസ്‌റ്റേഴ്‌സിനെതിരെ എടികെ മോഹന്‍ ബഗാന്‍ മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

പനാജി: ഐഎസ്എല്‍ ഏഴാം സീസണിലെ ആദ്യ ഗോള്‍ റോയ് കൃഷ്ണയുടെ ബൂട്ടില്‍ നിന്ന്. കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരായ ഉദ്ഘാടന പോരാട്ടത്തിന്റെ 67ാം മിനുട്ടിലാണ് എടികെ മോഹൻ ബ​ഗാൻ ലീഡ് സ്വന്തമാക്കിയത്. 

ഏഴാം പതിപ്പിലെ ആദ്യ പോരാട്ടത്തിന്റെ ഒന്നാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹന്‍ ബഗാനും ഗോളടിക്കാതെ പിരിഞ്ഞിരുന്നു. പുതിയ പരിശീലകന്റെ കീഴില്‍ മികച്ച കളിയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയില്‍ പുറത്തെടുത്തത്. അടിമുടിയുള്ള ടീമിന്റെ മാറ്റം കളത്തില്‍ പ്രകടമാണ്. 

പന്തടക്കത്തിലും പാസിങിലും ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സ് മുന്നിട്ടു നിന്നു. ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബ്ലാസ്റ്റേഴ്സ് വിജയിച്ചെങ്കിലും അതൊന്നും ഫിനിഷ് ചെയ്യാന്‍ സാധിക്കാതെ പോയി. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ബംബോലിം സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മകളുടെ ഇഷ്ടത്തിന് എതിര് നില്‍ക്കില്ല', ചൂട് കുറഞ്ഞിട്ട് അടുത്ത യാത്ര; ശരണ്യ വീട്ടിലെത്തി

സംസ്ഥാനം ആര് ഭരിക്കും?, വോട്ടെടുപ്പിന് ഇനി മൂന്ന് നാള്‍ മാത്രം; കലാശക്കൊട്ട് നാളെ

'ചൊവ്വാഴ്ചയ്ക്കകം കരാറിലെത്തണം, അല്ലെങ്കില്‍ ഇറാനെ പൂര്‍ണമായി തകര്‍ക്കും'; വീണ്ടും ഭീഷണിയുമായി ട്രംപ്

കണ്ണൂരില്‍ ബിജെപിക്കാരന്റെ വീടിന് നേരെ ബോംബേറ്; ആക്രമണം നടത്തിയത് മുഖംമൂടി ധരിച്ചെത്തിയവര്‍

'ആനപ്പിണ്ടത്തിന്റെ മണം കിട്ടി, വഴി മാറ്റി സഞ്ചരിച്ചു'; കനത്ത മഴയെയും തണുപ്പിനേയും അതിജീവിച്ച് കൊടുംവനത്തില്‍ സധൈര്യം ശരണ്യ

SCROLL FOR NEXT