ഫോട്ടോ: ട്വിറ്റർ 
Sports

''യോര്‍ക്കറുകളിലാണ് ശ്രദ്ധ, പഴയ നടരാജനായി എനിക്ക് തിരിച്ചെത്തണം''

'ഐപിഎല്‍ ലേലത്തെ കുറിച്ചോ, ട്വന്റി20 ലോകകപ്പിനെ കുറിച്ചോ ഞാന്‍ ചിന്തിക്കുന്നില്ല'

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്‍ താര ലേലം മുന്‍പില്‍ നില്‍ക്കെ തന്റെ പദ്ധതികളെ കുറിച്ച് ഇന്ത്യന്‍ പേസര്‍ ടി നടരാജന്‍. ഐപിഎല്‍ താര ലേലത്തിലേക്ക് ശ്രദ്ധ കൊടുക്കുന്നില്ലെന്നും പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിലാണ് ശ്രദ്ധയെന്നും നടരാജന്‍ പറഞ്ഞു. താര

ഒരു കോടി രൂപയാണ് ഐപിഎല്‍ ലേലത്തില്‍ നടരാജന്റെ അടിസ്ഥാന വില. ഐപിഎല്‍ ലേലത്തെ കുറിച്ചോ, ട്വന്റി20 ലോകകപ്പിനെ കുറിച്ചോ ഞാന്‍ ചിന്തിക്കുന്നില്ല. എന്റെ ശക്തി എന്തിലാണോ അതിലേക്ക് ശ്രദ്ധിച്ച് കഠിനാധ്വാനം ചെയ്യുന്നു. അത് എനിക്ക് ചെയ്യാനായാല്‍ ബാക്കി കാര്യങ്ങളെല്ലാം താനെ ശരിയാവും, നടരാജന്‍ പറയുന്നു. 

ഐപിഎല്ലിലും ഇന്ത്യക്ക് വേണ്ടിയും മികവ് കാണിച്ചിട്ടുണ്ട്

ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് ഞാന്‍ മടങ്ങി വരുന്നത്. അതില്‍ ഞാന്‍ അസ്വസ്ഥനല്ല എന്ന് പറഞ്ഞാല്‍ അത് നുണയാവും. ഐപിഎല്ലിലും ഇന്ത്യക്ക് വേണ്ടിയും ഞാന്‍ മികവ് കാണിച്ചിട്ടുണ്ട്. അതിനാല്‍ എന്നില്‍ നിന്ന് മികച്ച പ്രകടനം എല്ലാവരും പ്രതീക്ഷിക്കും. ഒന്നോ രണ്ടോ കളിയോടെ തന്നെ താളം വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കും. 

വലിയ ഉണര്‍വ് ഇപ്പോള്‍ തോന്നുന്നുണ്ട്. മുന്‍പ് എന്താണോ എനിക്ക് ചെയ്യാന്‍ കഴിഞ്ഞത് അതിലേക്കാണ് ശ്രദ്ധയെല്ലാം, യോര്‍ക്കറുകളിലേക്കും കട്ടേഴ്‌സിലേക്കും ശ്രദ്ധ കൊടുക്കുന്നു. പഴയ നടരാജനായി എനിക്ക് തിരികെ എത്തണം, മുന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളര്‍ പറയുന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'