ഒളിംപിക്‌സ് ജാവലിന്‍ ത്രോ ഫൈനലില്‍ നീരജ് ചോപ്ര/ഫോട്ടോ: പിടിഐ 
Sports

ആകാശത്തിലായാലും കടലിനടിയിലായാലും ജാവലിന്‍ മാത്രമാണ് മനസില്‍; വെള്ളത്തിനിടയില്‍ ജാവലിന്‍ ത്രോയുമായി നീരജ് ചോപ്ര

ഇന്ത്യ ഒന്നാകെ ആഘോഷമാക്കിയ നിമിഷമായിരുന്നു നീരജിന്റെ സ്വര്‍ണം പിടിച്ചെത്തിയ ത്രോ

Author : സമകാലിക മലയാളം ഡെസ്ക്

മാലി: ടോക്യോയില്‍ സ്വര്‍ണത്തിലേക്ക് ജാവലിന്‍ എറിഞ്ഞ നീരജ് ചോപ്ര ലോകത്ത് നിരവധി പേര്‍ക്കാണ് പ്രചോദനമായത്. ഇന്ത്യ ഒന്നാകെ ആഘോഷമാക്കിയ നിമിഷമായിരുന്നു നീരജിന്റെ സ്വര്‍ണം പിടിച്ചെത്തിയ ത്രോ. ഇപ്പോഴിതാ വെള്ളത്തിന് അടിയില്‍ നിന്നും ജാവലിന്‍ ത്രോ എറിഞ്ഞെത്തുകയാണ് നീരജ്. 

മാലിദ്വീപില്‍ അവധി ആഘോഷിക്കുകയാണ് ഇന്ത്യയുടെ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവ്. ഇവിടെ സ്‌കൂബാ ഡൈവിങ്ങിന് ഇടയില്‍ കടലിന് അടിയില്‍ നിന്ന് ജാവലിന്‍ ത്രോ എറിയുന്നത് പോലെ കാണിക്കുകയാണ് നീരജ്. ടോക്യോയിലെ ത്രോയ്ക്ക് ശേഷമുള്ള സെലിബ്രേഷനും ഇവിടെ കടലിന് അടിയില്‍ നിന്ന് വരുന്നു. 

ഭൂമിയിലായാലും ആകാശത്തായാലും വെള്ളത്തിനടിയിലായാലും ഞാന്‍ എല്ലായ്‌പ്പോഴും ജാവലിനെ കുറിച്ചാണ് ചിന്തിച്ചുകൊണ്ടിരിക്കുന്നത്, നീരജ് വീഡിയോ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 87.58 മീറ്റര്‍ കണ്ടെത്തിയായിരുന്നു നീരജ് ടോക്യോയില്‍ സ്വര്‍ണം നേടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'