ജര്‍മന്‍ ടീം ട്വിറ്റര്‍
Sports

യൂറോ 'കിക്ക്', നുരയും 'കോപ്പ'- വീണ്ടുമെത്തുന്നു ഫുട്ബോള്‍ 'വസന്തം'

യൂറോ കപ്പിൽ നാളെ ജർമനി- സ്കോട്ലൻഡ് ഉദ്ഘാടനം മത്സരം, ഇന്ത്യൻ സമയം രാത്രി 12.30നു കിക്കോഫ്

Author : സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: ഫുട്ബോൾ ലോകം ഇനി വൻകര പോരിന്റെ ആരവങ്ങളിലേക്ക്. യൂറോ കപ്പ് ഫുട്ബോൾ പോരാട്ടത്തിനു നാളെ കിക്കോഫ്. കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിനു ഈ മാസം 21നും തുടക്കം. യൂറോ കപ്പിന്റെ ആതിഥേയർ ഇത്തവണ ജർമനിയാണ്. അമേരിക്കയിലാണ് കോപ്പ അമേരിക്ക പോരാട്ടം. ടി20ലോകകപ്പിനു പിന്നാലെയാണ് അമേരിക്കയിൽ ഫുട്ബോളും വിരുന്നെത്തുന്നത്.

ജർമനി, സ്‌പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട്, നിലവിലെ ചാമ്പ്യൻമാരായ ഇറ്റലി, നെതർലൻഡ്‌സ്, ബെൽജിയം, ക്രൊയേഷ്യ, ഓസ്ട്രിയ തുടങ്ങി വമ്പൻമാർ യൂറോയിൽ പോരാടുന്നു. അർജന്റീന, ബ്രസീൽ, ചിലി, കൊളംബിയ ടീമുകളാണ് കോപ്പയിലെ പ്രമുഖർ.

മത്സരങ്ങൾ സോണി സ്പോര്ട്സ് ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം കാണാം. യൂറോ കപ്പ് പോരാട്ടങ്ങൾ ഇന്ത്യൻ സമയം അർധ രാത്രി 12.30, വൈകീട്ട് 6.30, രാത്രി 9.30 സമയങ്ങളിലാണ്. കോപ്പ അമേരിക്ക പോരാട്ടങ്ങൾ പുലർച്ചെ 3.30, 5.30, രാവിലെ 6.30 എന്നീ സമയങ്ങളിൽ അരങ്ങേറും.

യൂറോയിൽ 24 ടീമുകളാണ് ഏറ്റുമുട്ടുന്നത്. ആറ് ​ഗ്രൂപ്പുകളിലായി നാല് വീതം ടീമുകൾ. ഓരോ ​ഗ്രൂപ്പിൽ നിന്നു മികച്ച രണ്ട് വീതം ടീമുകളും ആറ് ​ഗ്രൂപ്പുകളിൽ നിന്നു മികച്ച 4 മൂന്നാം സ്ഥാനക്കാരും അടുത്ത ഘട്ടത്തിലേക്ക് മുന്നേറും. 16 ടീമുകൾ പ്രീ ക്വാർട്ടറിൽ ഏറ്റുമുട്ടും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാളെ രാത്രി 12.30നാണ് യൂറോ കപ്പ് കിക്കോഫ്. ആതിഥേയരായ ജർമനി സ്കോട്ലൻഡുമായി ഏറ്റുമുട്ടും. ജൂലൈ 15നാണ് ഫൈനൽ പോരാട്ടം.

ബി ​മരണ ​ഗ്രൂപ്പാണ്. നിലവിലെ ചാമ്പ്യൻമാരായ ഇറ്റലി, മുൻ ചാമ്പ്യൻമാരായ സ്പെയിൻ, 2018 ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ ടീമുകളാണ് ബി ​ഗ്രൂപ്പിൽ. വമ്പൻ ടീമുകൾക്കൊപ്പം പെട്ടിരിക്കുന്ന അൽബേനിയയാണ്. ശനിയാഴ്ച രാത്രി 9.30നാണ് ബി ​ഗ്രൂപ്പിലെ ആദ്യ പോരാട്ടം. സ്പെയിനും ക്രൊയേഷ്യയും തമ്മിലുള്ള ക്ലാസിക്ക് പോരാട്ടം കാണാം.

കോപ്പ അമേരിക്കയിൽ നാല് വീതം ടീമുകളെ നാല് ​ഗ്രൂപ്പുകളാക്കിയാണ് പോരാട്ടം. മൊത്തം 16 ടീമുകളാണ് ഏറ്റുമുട്ടുന്നത്. നാല് ​ഗ്രൂപ്പിലേയും മികച്ച രണ്ട് സ്ഥാനക്കാർ നേരെ ക്വാർട്ടറിലേക്ക് എത്തും. ജൂലൈ 15 നു പുലർച്ചെ 5.30നാണ് ഫൈനൽ.

ജൂൺ 21ന് നിലവിലെ കോപ്പ അമേിക്ക, ലോകകപ്പ് ചാമ്പ്യൻമാരായ അർജന്റീന അതിഥികളായി കളിക്കാനിറങ്ങുന്ന കാനഡയുമായി ഏറ്റുമുട്ടും. ​ഗ്രൂപ്പ് എയിലാണ് അർജന്റീനയും മുൻ ചാമ്പ്യൻമാരായ ചിലിയും കളിക്കുന്നത്. ഡി ​ഗ്രൂപ്പിലാണ് ബ്രസീൽ. മുഖ്യ എതിരാളി കൊളംബിയ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT