വിരാട് കോഹ് ലി - രോഹിത് ശര്‍മ ഫയല്‍
Sports

ടി20യില്‍ രോഹിതിനും കോഹ് ലിക്കും പകരക്കാര്‍ ആര്?; മറുപടിയുമായി ദിനേശ് കാര്‍ത്തിക്

ടി20 ലോകകപ്പ് ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കെ രോഹിതിനും കോഹ്‌ലിക്കും പകരം ആരാകും ഇന്ത്യന്‍ ടീമില്‍ ഓപ്പണറാവുകയെന്ന ചര്‍ച്ച ഇതിനകം ആരംഭിച്ചുകഴിഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പതിനേഴ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇത്തവണയാണ് ഇന്ത്യ രണ്ടാം തവണ ടി20 ലോകകപ്പ് കീരീടം ഉയര്‍ത്തിയത്. നായകന്‍ രോഹിതിന്റെയും ബാറ്റര്‍ വീരാട് കോഹ് ലിയുടെ മികച്ച പ്രകടനമാണ് കപ്പുയര്‍ത്താന്‍ ഇന്ത്യയെ സഹായിച്ചത്. വിന്‍ഡീസിലെ കിരീട നേട്ടത്തിന് പിന്നാലെ ഇരുവരും ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തുകയും ചെയ്തു.

ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് രോഹിതിനാണ്. എന്നാല്‍ ടി20 ലോകകപ്പില്‍ ഏറ്റവും അധികം റണ്‍സ് എന്ന റെക്കോര്‍ഡ് വിരാടാണ്. അടുത്ത ടി20 ലോകകപ്പ് ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കെ രോഹിതിനും കോഹ്‌ലിക്കും പകരം ആരാകും ഇന്ത്യന്‍ ടീമില്‍ ഓപ്പണറാവുകയെന്ന ചര്‍ച്ച ഇതിനകം ആരംഭിച്ചുകഴിഞ്ഞു.

യശ്വസിയും ശുഭ്മാന്‍ ഗില്ലും ഇവര്‍ക്ക് പകരക്കാരായി എത്തുമെന്നാണ് ഭൂരിഭാഗം ആരാധകരും കണക്കുകൂട്ടുന്നത്. സിംബാബ്വെയ്ക്കെതിരായ അവസാന മൂന്ന് മത്സരങ്ങളില്‍ ഗില്ലും ജയ്സ് വാളും ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയത്‌പ്പോള്‍ അവരുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. കൂടാതെ അഭിഷേക് ശര്‍മ, ഋതുരാജ് ഗെയ്ക്വാദ് എന്നിവരെ തള്ളാനാവില്ലെന്നും ആരാധകര്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ ഈ ചോദ്യം ദിനേഷ് കാര്‍ത്തിക്കിനോട് ചോദിച്ചപ്പോള്‍ ജയ്‌സ് വാള്‍ ആദ്യ ഇലവന്റെ ഭാഗമാകുമെന്ന് കാര്‍ത്തിക് പറഞ്ഞു. രോഹിതിനും കോഹ് ലിക്കും പകരം ആളുകളെ കണ്ടെത്താന്‍ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. ഓപ്പണിങ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ നാലുപേരുണ്ടാകുമെന്ന് താന്‍ കരുതുന്നു. ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, തിലക് വര്‍മ, ശുഭ്മാന്‍ എന്നിവരായിരിക്കുമെന്നും കാര്‍ത്തിക് പറഞ്ഞു.

കഴിഞ്ഞ ടി20 കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ജയ്‌സ് വാള്‍. എന്നാല്‍ ഒറ്റ മത്സരത്തില്‍ പോലും കളിക്കാന്‍ അദ്ദേഹത്തിന് അവസരം കിട്ടിയിരുന്നില്ല. കഴിഞ്ഞവര്‍ഷം ടി20യില്‍ അരങ്ങേറ്റം കുറിച്ച ജയ്‌സ്‌വാള്‍ സിംബാബ് വെയ്‌ക്കെതിരായ മത്സരത്തില്‍ പുറത്താകാതെ 53 പന്തില്‍ നിന്ന് 93 റണ്‍സ് നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ധനാഗമനം, വിദ്യാഗുണം, വിവാഹം, വിദേശവാസ യോഗം; ഈ നക്ഷത്രക്കാര്‍ക്ക് നല്ല ആഴ്ച

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

SCROLL FOR NEXT