ദുബൈ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനു പിന്നാലെ ഇന്ത്യ- പാകിസ്ഥാന്‍ ടീമുകളുടെ നിലവാരം താരതമ്യപ്പെടുത്തിയ പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടി ട്രോളിലൂടെ നല്‍കി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. മത്സര ശേഷം നടന്ന വാര്‍ത്തസമ്മേളനത്തില്‍ ഇന്ത്യയുടേയും പാകിസ്ഥാന്റേയും കളി നിലവാരം ബന്ധപ്പെടുത്തിയാണ് ചോദ്യം വന്നത്. പിന്നാലെയാണ് നായകന്റെ ട്രോള്‍. ഇന്ത്യ- പാക് വൈര
'സാര്‍, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കളികളെ മത്സരമെന്നു വിളിക്കുന്നത് ഇനി അവസാനിപ്പിക്കണം എന്നാണ് എന്റെ അഭ്യര്‍ഥന. ഇതിലെന്തു വൈരമാണുള്ളത്'- സൂര്യ തിരികെ ചോദിച്ചു.
വൈരമല്ല താന്‍ ഉദ്ദേശിച്ചത് നിലവാരമാണെന്നു പാക് മാധ്യമപ്രവര്‍ത്തകന്‍ തിരുത്തുന്നു.
'മത്സരം, നിലവാരം എന്നൊക്കെ പറയുന്നത് ഒന്നുതന്നെയാണ്. 15 കളികള്‍ ഇരു ടീമുകള്‍ തമ്മില്‍ കളിക്കുന്നു. ജയ, പരാജയങ്ങളുടെ നില 8-7 എന്നൊക്കെയാണെങ്കില്‍ അതൊരു മത്സരമാണെന്നു പറയാം. ഇതോ 13-1 (12-3) അങ്ങനെയെന്തോ കണക്കാണ്. അതുകൊണ്ട് ഇതില്‍ ഒരു മത്സരവുമില്ല, പിന്നെയല്ലേ വൈരം'- സൂര്യകുമാര്‍ യാദവ് ചിരിച്ചു മറുപടി നല്‍കി.
ടി20 ക്രിക്കറ്റില്‍ പാകിസ്ഥാനു മുകളില്‍ ഇന്ത്യക്ക് വലിയ ആധിപത്യമുണ്ട്. ഇതുവരെയായി ഇരു ടീമുകളും 15 അന്താരാഷ്ട്ര മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. 12ലും ജയം ഇന്ത്യക്കായിരുന്നു. ഇക്കാര്യങ്ങള്‍ മുന്നില്‍ വച്ചാണ് ഇന്ത്യന്‍ നായകന്‍ മറുപടി പറഞ്ഞത്.
ബദ്ധവൈരികളുടെ സണ്‍ഡേ ബ്ലോക്ക്ബസ്റ്റര്‍ ആവേശകരമായിരുന്നു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ 18.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് മറികടക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിയും അതിനിടെയുണ്ടായ ഹസ്തദാന വിവാദത്തിനും കളിയിലൂടെ മറുപടി നല്‍കാമെന്ന പാക് മോഹം ഫലിച്ചില്ല.
ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ റണ്‍സ് ചെയ്സ് വിജയമാണിത്. ദുബൈയിലെ ട്രിക്കി പിച്ചില്‍ അഭിഷേക് ശര്‍മ- ശുഭ്മാന്‍ ഗില്‍ സഖ്യത്തിന്റെ ഓപ്പണിങ് മികവും തിലക് വര്‍മയുടെ സമയോചിത ഇന്നിങ്സിന്റേയും ബലത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
2022ലെ ഏഷ്യാ കപ്പ് പോരാട്ടത്തില്‍ ഇന്ത്യ പാകിസ്ഥാനെതിരെ തന്നെ നടത്തിയ 148 റണ്‍സ് പിന്തുടരല്‍ വിജയത്തിന്റെ നേട്ടമാണ് പിന്തള്ളിയത്. ടി20യില്‍ പാകിസ്ഥാനെതിരെ റണ്‍സ് പിന്തുടര്‍ന്നു ഇന്ത്യ നേടുന്ന എട്ടാം വിജയം കൂടിയാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates