ഐപിഎല്‍  
Sports

IPL 2025: റീപ്ലേ പരിശോധിച്ചപ്പോള്‍ ശ്രദ്ധ എവിടെ? വാഷിങ്ടണ്‍ സുന്ദറിനെ പുറത്താക്കിയത് തേഡ് അംപയര്‍, വിമര്‍ശനം

തേഡ് അംപയര്‍ വിവിധ ആംഗിളുകള്‍ പരിശോധിച്ച് സുന്ദര്‍ ഔട്ടാണെന്ന് വിധിച്ചതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ്- സണ്‍റൈസേഴ്‌സ് മത്സരത്തില്‍ അംപയറിങ് വിവാദം. ഗുജറാത്ത് ജഴ്‌സിയില്‍ കന്നി അര്‍ധസെഞ്ച്വറിയിലേക്ക് കുതിച്ച വാഷിങ് ടണ്‍ സുന്ദറിന്റെ പുറത്താകലാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.

മത്സരത്തില്‍ മുഹമ്മദ് ഷമി എറിഞ്ഞ 14 ാം ഓവറിലെ ആദ്യ പന്തില്‍ അനികേത് വര്‍മയുടെ ക്യാച്ചില്‍ വാഷിങ്ടണ്‍ സുന്ദര്‍ പുറത്തായി എന്നായിരുന്നു അംപയറിന്റെ വിധി. എന്നാല്‍ അംപയറിന്റെ തീരുമാനം റിവ്യൂവിന് കൊടുത്തെങ്കിലും ഔട്ട് എന്ന വിധി തന്നെയാണ് വന്നത്. എന്നാല്‍, അനികേത് വര്‍മ ക്യാച്ചെടുക്കുന്നതിനിടെ പന്ത് നിലത്ത് സ്പര്‍ശിച്ചിരുന്നുവെന്നാണ് തെളിവുകള്‍ സഹിതം ആരാധകരുടെ വാദം.

തേഡ് അംപയര്‍ വിവിധ ആംഗിളുകള്‍ പരിശോധിച്ച് സുന്ദര്‍ ഔട്ടാണെന്ന് വിധിച്ചതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. റീപ്ലേ പരിശോധിക്കുമ്പോള്‍ തേഡ് അംപയറിന്റെ ശ്രദ്ധ എവിടെയായിരുന്നുവെന്ന് ആരാധകര്‍ വിമര്‍ശനവുമായി എത്തിയത്. മത്സരത്തില്‍ നാലാമനായി ബാറ്റിങ്ങിന് എത്തിയ താരം 29 പന്തില്‍ അഞ്ച് ഫോറും രണ്ടു സിക്‌സും സഹിതം നേടിയത് 49 റണ്‍സാണ്. മറുപടി ബാറ്റിങ്ങില്‍ 16 റണ്‍സിനിടെ ആദ്യ 2 വിക്കറ്റ് നഷ്ടമായ ഗുജറാത്തിന് വാഷിങ്ടന്‍ സുന്ദറിന്റെ ഇന്നിങ്‌സ് നിര്‍ണായകമായിരുന്നു. മത്സരത്തില്‍ ഹൈദരബാദിനെതിരെ ഏഴ് വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റന്‍സ് വിജയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT