ന്യൂഡല്‍ഹി: ഇത് വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ ടീം ആണെങ്കിലും അതിനെ നയിക്കുന്നത് രവി ശാസ്ത്രിയാണെന്ന് ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജ. കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി അത് വ്യക്തമാണെന്നും അജയ് ജഡേജ പറഞ്ഞു.
ഫലം എന്തുതന്നെയായാലും സമീപനത്തില്‍ മാറ്റം വരുന്നില്ല. ഈ സമയവും അങ്ങനെ തന്നെ. ചിന്തകളിലാണ് മാറ്റം കാണുന്നത്. ഈ ടീമിന്റേയും ഈ തലമുറയുടേയും ഉള്ളില്‍ ആ ചിന്താഗതിയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പഴയ സിസ്റ്റത്തിലെ കളിക്കാര്‍ക്കായിരുന്നെങ്കില്‍ ഈ അവസ്ഥയില്‍ മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടേനെ...അജയ് ജഡേജ പറഞ്ഞു.
രവി ശാസ്ത്രിയുടെ കളി ശൈലി വ്യത്യസ്തമാണ്. എന്നാല്‍ ആക്രമണോത്സുകത നോക്കുമ്പോള്‍ അദ്ദേഹത്തെ അവിടെ കാണാം. അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി, ക്യാപ്റ്റന്‍സി...ആക്രമിച്ച് കളിക്കാനുള്ള ചിന്ത, ആ കഴിവ് വിശിഷ്ടമാണ്. തിരിച്ചടികളില്‍ പിന്നോട്ട് പോവുന്ന വ്യക്തിയല്ല, ജഡേജ പറഞ്ഞു.
രവി ശാസ്ത്രി സ്ഥാനമേറ്റെടുത്തത് മുതല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഗ്രാഫ് മുകളിലേക്കാണ്. 46 ടെസ്റ്റില്‍ 28 കളിയില്‍ ജയം പിടിച്ചു. ഏകദിനത്തിലേക്ക് വരുമ്പോള്‍ 91 ഏകദിനങ്ങളില്‍ 57ല്‍ ജയം പിടിച്ചു. വിജയ ശരാശരി 62.64.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates