IPL Team x
Sports

ആര്‍സിബി, മുംബൈ, സിഎസ്‌കെ... ഇതൊന്നുമല്ല, ആരാധകര്‍ തിരഞ്ഞത് ആ ഐപിഎല്‍ ടീമിനെ!

പിഎസ്ജി ഒന്നാമത്, ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്തതില്‍ ഫിഫ ക്ലബ് ലോകകപ്പും

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: 2025ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ തിരഞ്ഞ സ്‌പോര്‍ട്‌സ് ടീം പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) ഫുട്‌ബോള്‍ ടീമാണ്. ചരിത്രത്തിലാദ്യമായി അവര്‍ യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത് ഇത്തവണയാണ്.

ആരാധകര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഐപിഎല്‍ ടീം ഏതായിരിക്കും? ചരിത്രത്തിലാദ്യമായി ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീം എന്നായിരിക്കും ആദ്യം മനസില്‍ വന്നിട്ടുണ്ടാകുക. എന്നാല്‍ ആര്‍സിബി അല്ല ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടത്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകളും അല്ല. പഞ്ചാബ് കിങ്‌സ് ടീമാണ് ഗൂഗിളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഐപിഎല്‍ ടീം.

ആര്‍സിബി കപ്പടിച്ചപ്പോള്‍ പഞ്ചാബാണ് ഇത്തവണ റണ്ണേഴ്‌സ്അപ്പായത്. ലോകത്തെ മൊത്തം കണക്കില്‍ പിഎസ്ജി ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ബെന്‍ഫിക്കയാണ് രണ്ടാമതുള്ളത്. മൂന്നാം സ്ഥാനത്ത് ടൊറന്റോ ബ്ലു ജയ്‌സാണ്. ഈ പട്ടികയില്‍ പഞ്ചാബ് നാലാം സ്ഥാനത്തുണ്ട്. ഐപിഎല്ലില്‍ രണ്ടാമത് ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ടീം ഡല്‍ഹി ക്യാപിറ്റല്‍സാണ്. മൊത്തം പട്ടികയില്‍ ഡല്‍ഹി അഞ്ചാം സ്ഥാനത്തും എത്തി.

ഫിഫ ക്ലബ് ലോകകപ്പാണ് ഏറ്റവും കൂടുതല്‍ ആരാധകര്‍ തിരഞ്ഞ കായിക പോരാട്ടം. ഏഷ്യാ കപ്പ് രണ്ടാമതും ഐസിസി ചാംപ്യന്‍സ് ട്രോഫി മൂന്നാമതും ഐസിസി വനിതാ ലോകകപ്പ് നാലാം സ്ഥാനത്തുമുണ്ട്.

2025 marked the end of a long wait. IPL Team Royal Challengers Bengaluru (RCB) finally clinched the coveted trophy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു; ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി സര്‍ക്കാര്‍

'സൂപ്പർ ക്ലീനർ'! ബേക്കിങ് സോഡ ഉപയോ​ഗിച്ച് വീട് വൃത്തിയാക്കാം

87 പന്തിൽ 103 റൺസ്, വൈഭവിന്റെ അനിയനും സൂപ്പറാ! തൂക്കിയത് 20 ഫോറും ഒരു സിക്സും

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya KR 757 lottery result

2030ല്‍ വീണ്ടും കോവിഡ് മഹാമാരി? 'ബാബ വാംഗ'യുടെ പ്രവചനം ചര്‍ച്ചയാകുന്നു

SCROLL FOR NEXT