ഫോട്ടോ: കേരള ബ്ലാസ്‌റ്റേഴ്‌സ്, ട്വിറ്റര്‍ 
Sports

ഇത് ജൂലിയേറ്റയ്ക്ക്, ആകാശത്തേക്ക് കൈകളുയര്‍ത്തി ലൂണ; നൊമ്പരമായി ഗോള്‍ ആഘോഷം 

ഏതാനും വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ മഞ്ഞക്കടല്‍ ഇരമ്പിയാര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആദ്യ പകുതിയില്‍ ആരാധകര്‍ക്കുള്ളില്‍ ഉടലെടുത്ത ആശങ്കകളെല്ലാം തകര്‍ത്താണ് 72ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹൃദയത്തുടിപ്പായ ലൂണ വല കുലുക്കിയത്. അതോടെ ഏതാനും വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ മഞ്ഞക്കടല്‍ ഇരമ്പിയാര്‍ത്തു. എന്നാല്‍ ആ ഗോള്‍ ആഘോഷം ബ്ലാസ്‌റ്റേഴ്‌സിനും ആരാധകര്‍ക്കും നൊമ്പരമായി...

ഹര്‍മന്‍ജ്യോത് ഖാബ്രയില്‍ നിന്ന് വന്ന ലോങ് ബോളില്‍ നിന്ന് വല കുലുക്കിയാണ് ഐഎസ്എല്‍ സീസണിലെ ആദ്യ ഗോള്‍ ലൂണ തന്റെ പേരില്‍ കുറിച്ചത്. ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി ലൂണ ഗോള്‍ മകള്‍ക്ക് സമര്‍പ്പിച്ചു. കയ്യില്‍ പച്ചകുത്തിയ മകളുടെ ചിത്രത്തിലേക്കും ലൂണ വിരല്‍ ചൂണ്ടി കണ്ണീരണിഞ്ഞു. 

വൈകാരികമായ നിമിഷം ലൂണയെ ബ്ലാസ്റ്റേഴ്‌സ് സഹതാരങ്ങളും കരുതലോടെ ചേര്‍ത്ത് പിടിച്ചു. ഈ വര്‍ഷം ഏപ്രിലിലാണ് ലൂണയുടെ ആറ് വയസുകാരി മകള്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചത്. ഇക്കാര്യം ലൂണ ഏവരേയും അറിയിക്കുന്നത് ജൂലൈയിലും. ജീവിതത്തിലെ പ്രയാസമേറിയ ഘട്ടത്തില്‍ താരത്തിനും കുടുംബത്തിനും പിന്തുണയുമായി ക്ലബും ആരാധകരുമെല്ലാം ഒപ്പമുണ്ടായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

ഡിപ്ലോമ,ബി.ടെക് കഴിഞ്ഞോ? കോൾ സെന്റർ ജോലി നേടാം; കേരള സർക്കാർ സ്ഥാപനത്തിൽ 40 ഒഴിവുകൾ, ഒരു ഷിഫ്റ്റിന് 1,010 രൂപ

'മദ്യത്തില്‍ ലഹരിമരുന്ന് കലര്‍ത്തി, മര്‍ദ്ദിച്ച് പ്രതികരണശേഷി നഷ്ടപ്പെടുത്തി, വീട്ടിലേക്ക് നഗ്നദൃശ്യങ്ങള്‍ അയച്ചുകൊടുത്തു; റാക്കറ്റിന് ഗുണ്ടാബന്ധം?'

പാർക്ക് സ്ട്രീറ്റ് പീഡനക്കേസ് അന്വേഷിച്ചതിന് മമത ഒതുക്കി; ദമയന്തി സെൻ ഐപിഎസിന് സുപ്രധാന ചുമതല നൽകി പുതിയ ബിജെപി സർക്കാർ

'ചിതാഭസ്മം തന്നതിന്റെ നന്ദി ജോർജുകുട്ടിയോടുണ്ടാകും; അല്ലാതെ സഹതാപമൊന്നും ഉണ്ടാകില്ല പ്രഭാകറിന്'

SCROLL FOR NEXT