നെയ്മര്‍ 
Sports

'നെയ്മറെ വിങ്ങില്‍ കളിപ്പിക്കുന്നവര്‍ കഴുതകള്‍'; തുറന്നടിച്ച് ബ്രസീല്‍ കോച്ച് 

മുന്നേറ്റത്തില്‍ മധ്യനിരയില്‍ കളിക്കുമ്പോള്‍ നെയ്മര്‍ കൂടുതല്‍ പിഴവുകള്‍ വരുത്തുന്നു എന്ന വിമര്‍ശനങ്ങള്‍ ടിറ്റേ തള്ളി

Author : സമകാലിക മലയാളം ഡെസ്ക്

റിയോ ഡി ജനീറോ: നെയ്മറെ വിങ്ങില്‍ കളിപ്പിക്കുന്ന പരിശീലകരെ താന്‍ കഴുത എന്നാവും വിളിക്കുകയെന്ന് ബ്രസീല്‍ കോച്ച് ടിറ്റേ. മുന്നേറ്റത്തില്‍ മധ്യനിരയില്‍ കളിക്കുമ്പോള്‍ നെയ്മര്‍ കൂടുതല്‍ പിഴവുകള്‍ വരുത്തുന്നു എന്ന വിമര്‍ശനങ്ങള്‍ ടിറ്റേ തള്ളി. 

പിഎസ്ജിയിലും ബ്രസീലിനായും മുന്നേറ്റത്തിലെ മധ്യത്തിലാണ് നെയ്മര്‍ കളിക്കുന്നത്. ബാഴ്‌സയില്‍ കളിക്കുമ്പോള്‍ ഇടത് വിങ്ങിലായിരുന്നു താരത്തിന്റെ സ്ഥാനം. മധ്യത്തിലേക്ക് വരുമ്പോള്‍ നെയ്മര്‍ കൂടുതല്‍ പിഴവുകള്‍ വരുത്തുന്നതായാണ് ഇവര്‍ പറയുന്നത്. എന്നാല്‍ തന്റെ പൊസിഷനാണ് കൂടുതല്‍ പിഴവുകളിലേക്ക് നെയ്്മറെ തള്ളിവിടുന്നത്. കാരണം അവിടെ നിന്ന് നെയ്മര്‍ വരുത്തുന്ന ക്രിയാത്മകമായ നീക്കങ്ങള്‍ വളരെ നിര്‍ണായകമാണ്, ടിറ്റേ ചൂണ്ടിക്കാണിച്ചു. 

നെയ്മറെ ഒരു പരിശീലകന്‍ വിങ്ങില്‍ കളിപ്പിച്ചാല്‍ ഞാന്‍ അയാളെ കഴുത എന്ന് വിളിക്കും. കാരണം ഇതുപോലെ കഴിവുള്ളൊരു താരത്തിന്റെ ക്രിയാത്മകത പരിമിതപ്പെടുത്തുന്നതാണ് ആ പൊസിഷന്‍. സര്‍ഗാത്മകത സ്ഥിരമായി ഉണ്ടാകുന്നതല്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് യാദൃശ്ചികമായാണ് അതുണ്ടാവുന്നത് എന്നും ടിറ്റേ ചൂണ്ടിക്കാണിച്ചു. 

അതിനിടയില്‍ നെയ്മറെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നോട്ടമിടുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് പോയാല്‍ നെയ്മറെ ലക്ഷ്യമിടാനാണ് യുനൈറ്റഡിന്റെ നീക്കം എന്നാണ് സൂചന. ചെല്‍സിയിലേക്ക് വരാന്‍ തിയാഗോ സില്‍വ നെയ്മറെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT