വിരാട് കോഹ്‌ലി/ഫയല്‍ ചിത്രം 
Sports

കഴിഞ്ഞ 5 ഇന്നിങ്‌സില്‍ മൂന്ന് ഡക്ക്; ഇന്ത്യയെ സമ്മര്‍ദത്തിലാക്കി കോഹ്‌ലി

ഇംഗ്ലണ്ടിന് എതിരെ കഴിഞ്ഞ 5 ഇന്നിങ്‌സുകളില്‍ നിന്നായി കോഹ് ലി പൂജ്യത്തിന് പുറത്തായത് മൂന്ന് വട്ടം

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യില്‍ പരാജയപ്പെട്ട് നില്‍ക്കുന്ന ഈ സമയം ഇന്ത്യയെ ഏറ്റവും കൂടുതല്‍ അസ്വസ്ഥപ്പെടുത്തിയത് കോഹ് ലിയുടെ ഫോമില്ലായ്മയാണ്. ഇംഗ്ലണ്ടിന് എതിരെ കഴിഞ്ഞ 5 ഇന്നിങ്‌സുകളില്‍ നിന്നായി കോഹ് ലി പൂജ്യത്തിന് പുറത്തായത് മൂന്ന് വട്ടം.

ആദ്യ ടി20യില്‍ 5 പന്തില്‍ ഡക്കായാണ് കോഹ് ലി മടങ്ങിയത്. നേരിട്ട ആദ്യ നാല് പന്തിലും കോഹ് ലിയില്‍ ആത്മവിശ്വാസം പ്രകടമായില്ല. ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റില്‍ ബെന്‍ സ്റ്റോക്ക്‌സ് ആണ് കോഹ് ലിയെ പൂജ്യത്തിന് മടക്കിയത്. രണ്ടാം ടെസ്റ്റ് നടന്ന ചെന്നൈയിലും കോഹ് ലി പൂജ്യത്തിന് പുറത്തായി. 

അപകടകാരിയായ ബാറ്റ്‌സ്മാനാണ് കോഹ്‌ലി. ഒരുപാട് തവണ കോഹ് ലിയെ നേരത്തെ മടക്കാന്‍ സാധിച്ചത് ബോണസാണ്. ഇന്ത്യന്‍ ക്യാംപിന്റെ ധൈര്യം അത് ചോര്‍ത്തിയിട്ടുണ്ടാവും, ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ പറഞ്ഞു. സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കാത്തതിനെ കുറിച്ച് ചോദ്യം വന്നപ്പോള്‍, രാജ്യാന്തര ക്രിക്കറ്റ് യാത്രയുടെ ഭാഗമാണ് അതെന്നാണ് ഇന്ത്യന്‍ നായകന്‍ മറുപടി നല്‍കിയത്. 

ഒരുപാട് നാള്‍ കളിക്കുമ്പോള്‍ അവിടെ ഉയര്‍ച്ചയും താഴ്ചയുമെല്ലാം ഉണ്ടാവും. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ അതെല്ലാം അംഗീകരിക്കുകയാണ് വേണ്ടത്. നമ്മുടെ ദിവസത്തില്‍ വലിയ സ്‌കോര്‍ കണ്ടെത്താനായേക്കും. നമ്മുടെ ലക്ഷ്യങ്ങളില്‍, പ്ലാനുകളില്‍ ഉറച്ച് നില്‍ക്കുക എന്നതാണ് വേണ്ടത്, കോഹ് ലി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും