ഫോട്ടോ: ട്വിറ്റർ 
Sports

16കാരിയുമായി ലൈംഗിക ബന്ധം, ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; മൂന്ന് റയല്‍ മാഡ്രിഡ് താരങ്ങള്‍ അറസ്റ്റില്‍

കാനറി ദ്വീപില്‍ നിന്നുള്ള വനിതയുടെ പരാതിയിലാണ് നടപടി. തന്റെ 16കാരിയായ മകളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോളില്‍ വീണ്ടും ലൈംഗിക വിവാദം. സ്പാനിഷ് ലാ ലിഗ വമ്പന്‍മാരായ റയല്‍ മാഡ്രിഡിന്റെ മൂന്ന് യൂത്ത് താരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമൊത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് മൂന്ന് യുവ താരങ്ങളെ സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്തത്. 

അറസ്റ്റിലായ മൂന്ന് താരങ്ങളില്‍ ഒരാളുമായാണ് 16കാരിയായ പെണ്‍കുട്ടി ബന്ധത്തിലേര്‍പ്പെട്ടത്. ഉഭയ സമ്മതത്തോടെയാണ് ലൈംഗിക ബന്ധമുണ്ടായത്. എന്നാല്‍ കുട്ടി അറിയാതെ ഇയാള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഇവ സഹ താരങ്ങള്‍ക്ക് വാട്‌സ്ആപ്പ് വഴി അയച്ചു കൊടുക്കുകയായിരുന്നു.

കാനറി ദ്വീപില്‍ നിന്നുള്ള വനിതയുടെ പരാതിയിലാണ് നടപടി. തന്റെ 16കാരിയായ മകളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. ഉഭയ സമ്മതപ്രകാരമാണ് ലൈംഗിക ബന്ധം ഉണ്ടായത്. എന്നാല്‍ കുട്ടി അറിയാതെയാണ് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്നു പരാതിയില്‍ പറയുന്നു. 

താരങ്ങളെ കോടതിയില്‍ ഹാജരാക്കിയ ശേഷം വിട്ടയച്ചു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് ഡാറ്റ നശിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. 

വനിതാ ലോകകപ്പ് സമ്മാന ദാനത്തിനിടെ ജെന്നി ഹെര്‍മോസോ എന്ന സ്പാനിഷ് താരത്തിന്റെ ചുണ്ടില്‍ പരസ്യമായി ചുംബിച്ച് സ്പാനിഷ് ഫുട്‌ബോള്‍ തലവന്‍ ലൂയിസ് റൂബിയാലെസ് അടുത്തിടെ വിവാദത്തിലായിരുന്നു. പിന്നാലെ അദ്ദേഹത്തിനെതിരെ സ്‌പെയിനില്‍ വന്‍ പ്രതിഷേധവും അരങ്ങേറി. ഫിഫ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ റൂബിയാലെസിനു അധ്യക്ഷ സ്ഥാനവും തെറിച്ചു. ഇതിന്റെ അലകള്‍ അവസാനിക്കും മുന്‍പാണ് റയല്‍ മാഡ്രിഡുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT