ഡേവിഡ് വാര്‍ണര്‍, വിരാട് കോഹ്‌ലി/ഫയല്‍ ചിത്രം 
Sports

'3 ടീമുകൾക്ക് ക്യാപ്റ്റനെ കണ്ടെത്തണം, ഡേവിഡ് വാർണറെ നോക്കിയിട്ട് കാര്യമില്ല'; ബാം​ഗ്ലൂർ സ്വന്തമാക്കുമെന്ന് മുൻ താരം

ഹൈദരാബാദ് മുൻ നായകനെ ഇത്തവണ ഒരു ഫ്രാഞ്ചൈസിയും ക്യാപ്റ്റനാക്കാൻ തയ്യാറാകില്ലെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: സൺറൈസേഴ്സ് ഹൈദരബാദ് വിട്ടു വരുന്ന ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറിനെ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ സ്വന്തമാക്കിയേക്കുമെന്ന് ഇന്ത്യൻ മുൻ താരം ആകാശ് ചോപ്ര. എന്നാൽ ഹൈദരാബാദ് മുൻ നായകനെ ഇത്തവണ ഒരു ഫ്രാഞ്ചൈസിയും ക്യാപ്റ്റനാക്കാൻ തയ്യാറാകില്ലെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. 

പുതിയ രണ്ട് ഫ്രാഞ്ചൈസികളും അവരുടെ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചു കഴിഞ്ഞു. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ, പഞ്ചാബ് കിങ്സ് ടീമുകൾക്കാണ് അവരുടെ ക്യാപ്റ്റന്മാരെ ഇനി കണ്ടെത്തേണ്ടത്. എന്നാൽ ഇവർ വാർണറെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള സാധ്യതകൾ തള്ളുകയാണ് ചോപ്ര. 

താര ലേലത്തിൽ വാർണർക്ക് വൻ തുക ലഭിക്കും

ഐപിഎൽ താര ലേലത്തിൽ കൂടുതൽ തുക കണ്ടെത്താൻ വാർണർക്ക് കഴിഞ്ഞേക്കും. ബാം​ഗ്ലൂരിൽ കോഹ് ലിയും വാർണറും ചേർന്നാലുള്ള ഇടംകൈ-വലംകൈ കോമ്പിനേഷൻ ​ഗുണം ചെയ്തേക്കാം. എന്നാൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ആരും വാർണറെ കൊണ്ടുവരില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കഴിഞ്ഞ വർഷം എന്താണ് സംഭവിച്ചത് എന്ന് എല്ലാവരും കണ്ടതാണ്. പ്രശ്നങ്ങൾ എന്തായിരുന്നു എന്ന് എല്ലാവർക്കും ധാരണയുണ്ട്, ആകാശ് ചോപ്ര പറഞ്ഞു. 

2016ൽ ഡേവിഡ് വാർണർ ഹൈദരാബാദിനെ കിരീടത്തിലേക്ക് നയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ ബാറ്റിങ്ങിൽ പരാജയപ്പെട്ടതും ടീം തുടർ തോൽവിയിലേക്ക് വീഴുകയും ചെയ്തതോടെ വാർണറെ നായക സ്ഥാനത്ത് നിന്നും മാറ്റി. പ്ലേയിങ് ഇലവനിലെ സ്ഥാനവും വാർണർക്ക് നഷ്ടമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT