സന്തോഷ് ട്രോഫിയില്‍ കേരളത്തിന് തിരിച്ചടി  ഫെയ്‌സ്ബുക്ക്
Sports

മേഘാലയയോട് സമനില വഴങ്ങി; സന്തോഷ് ട്രോഫിയില്‍ കേരളത്തിന് തിരിച്ചടി

മത്സരത്തില്‍ നാലാം മിനിറ്റില്‍ നരേഷിലൂടെ മുന്നിലെത്തിയ കേരളം, 76-ാം മിനിറ്റില്‍ പെനാല്‍റ്റി വഴങ്ങിയതോടെ കളി സമനലയിലേക്ക് എത്തുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിര്‍ണായക മത്സരത്തില്‍ മേഘാലയയോട് സമനില വഴങ്ങി കേരളം. ഇതോടെ ഗ്രൂപ്പില്‍ മുന്‍ ചാമ്പ്യന്‍മാരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. കഴിഞ്ഞ മത്സരത്തില്‍ ഗോവയോട് കേരളം തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

മമത്സരത്തിന്റെ നാലാമത്തെ മിനിറ്റിൽ നരേഷിന്റെ ഗോളിലൂടെ മുന്നിലെത്തിയ കേരളം.-ാം മിനിറ്റില്‍ പെനാല്‍റ്റി വഴങ്ങിയതോടെ കളി സമനലയിലേക്ക് എത്തുകയായിരുന്നു. മത്സരത്തിന്റെ നാലാം മിനിറ്റില്‍ നരേഷ് ഭാഗ്യനാഥനാണ് കേരളത്തിനായി ഗോള്‍ നേടിയത്. റിസ്വാനലി നല്‍കിയ പാസ് നരേഷ് ഗോളാക്കി മാറ്റുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആക്രമണ പ്രത്യാക്രമണവുമായി ഇരു ടീമുകളും കളം നിറഞ്ഞെങ്കിലും ആദ്യ പകുതി കേരളത്തിന്റെ ലീഡോടെ അവസാനിച്ചു. 76ാം മിനിറ്റില്‍ ശരത് പ്രശാന്ത് ഷീന്‍ സ്റ്റീവന്‍സനെ വീഴ്ത്തിയതിന് മേഘാലയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പെനാല്‍റ്റി ഗോള്‍ കീപ്പര്‍ അസ്ഹര്‍ തടുത്തെങ്കിലും റീബൗണ്ട് വന്ന പന്ത് വലയിലെത്തുകയായിരുന്നു. ഇതോടെ സ്‌കോര്‍ 1-1 സമനിലയിലായി.

ആദ്യ മത്സരത്തില്‍ അസമിനെ 3-1 കീഴടക്കിയ കേരളത്തിന് ഈ ഫോം തുടര്‍ മത്സരങ്ങളില്‍ പുലര്‍ത്താനായില്ല. നിലവില്‍ പോയന്റ് പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്താണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT