Tim David x
Sports

റസ്സല്‍ സമ്മാനിച്ച ബാറ്റിൽ റെക്കോർ‌ഡ് സെഞ്ച്വറി! 37 പന്തിൽ 102 റൺസടിച്ച് ടിം ഡേവിഡ്

37 പന്തില്‍ 11 സിക്‌സും 6 ഫോറും സഹിതം 102 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

ബാസെറ്റാറെ: ടി20 ക്രിക്കറ്റില്‍ അതിവേഗ സെഞ്ച്വറി നേടുന്ന ഓസ്‌ട്രേലിയന്‍ താരമെന്ന റെക്കോര്‍ഡ് ടിം ഡേവിഡിന് സ്വന്തം. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20 പോരാട്ടത്തില്‍ 37 പന്തില്‍ 102 റണ്‍സടിച്ചാണ് താരത്തിന്റെ നേട്ടം. തുടരെ മൂന്നാം ജയത്തോടെ ഓസ്‌ട്രേലിയ ടി20 പരമ്പര ഉറപ്പാക്കുകയും ചെയ്തു. മത്സരത്തില്‍ 6 വിക്കറ്റ് ജയമാണ് ഓസീസ് പിടിച്ചെടുത്തത്.

റെക്കോര്‍ഡ് നേട്ടവുമായി സെഞ്ച്വറി കുറിച്ച ശേഷം ടിം ഡേവിഡ് മറ്റൊരു രഹസ്യവും വെളിപ്പെടുത്തി. വിന്‍ഡീസ് ഇതിഹാസ ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ സമ്മാനിച്ച ബാറ്റുമായാണ് ടിം ഡേവിഡ് തീപ്പൊരി സെഞ്ച്വറി നേടിയത്. അതും റസ്സലിന്റെ ടീമായി വിന്‍ഡീസിനെതിരെ തന്നെ എന്നതും കൗതുകമായി.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സടിച്ചു. ഓസീസ് ഒരു ഘട്ടത്തില്‍ 87 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരുങ്ങിയിരുന്നു. പിന്നീട് മിച്ചല്‍ ഓവനെ കൂട്ടുപിടിച്ച് ടിം ഡേവിഡ് അതിവേഗം ടീമിനെ ജയത്തിലെത്തിച്ചത്.

ടിം ഡേവിഡ് 11 സിക്‌സും 6 ഫോറും തൂക്കി 37 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നിന്നു. മിച്ചല്‍ ഓവന്‍ 16 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 36 റണ്‍സുമായും പുറത്താകാതെ നിന്നു.

നേരത്തെ ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ സെഞ്ച്വറിയും സഹ ഓപ്പണര്‍ ബ്രണ്ടന്‍ കിങിന്റെ അര്‍ധ സെഞ്ച്വറിയുമാണ് വിന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഹോപ്പ് 57 പന്തില്‍ 6 സിക്‌സും 8 ഫോറും സഹിതം 102 റണ്‍സുമായി പുറത്താകാതെ നിന്നു. കിങ് 36 പന്തില്‍ 6 സിക്‌സും 3 ഫോറും സഹിതം 62 റണ്‍സെടുത്തു.

Tim David hit the fastest hundred in T20Is by an Australian, helping Australia beat the West Indies by six wickets to seal the five-match series 3-0.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

അതിദാരിദ്ര്യമുക്ത പ്രഖ്യപനം പിആര്‍ വര്‍ക്ക്; പാവങ്ങളെ പറ്റിച്ച് കോടികളുടെ ധൂര്‍ത്ത്; കണക്കുകള്‍ക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

SCROLL FOR NEXT