Tim Southee x
Sports

വാട്‌സന്‍ വന്നു, ഇപ്പോള്‍ ടിം സൗത്തിയും! കെകെആര്‍ പരിശീലക സംഘത്തില്‍ അഴിച്ചുപണി തുടരുന്നു

ഭരത് അരുണിനു പകരമാണ് ന്യൂസിലന്‍ഡ് ഇതിഹാസം വരുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഐപിഎല്‍ 2026നു മുന്നോടിയായി പരിശീലക സംഘത്തില്‍ വന്‍ അഴിച്ചുപണി നടത്തുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സംഘത്തിലേക്ക് മുന്‍ ന്യൂസിലന്‍ഡ് പേസ് ഇതിഹാസം ടിം സൗത്തിയും. ബൗളിങ് പരിശീലകനായാണ് സൗത്തി എത്തുന്നത്.

ചന്ദ്രകാന്ത് പണ്ഡിറ്റിനെ മാറ്റി മുന്‍ ഇന്ത്യന്‍ സഹ പരിശീലകന്‍ അഭിഷേക് നായരെ കെകെആര്‍ പുതിയ കോച്ചായി നിയമിച്ചിരുന്നു. പിന്നാലെ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഇതിഹാസം ഷെയ്ന്‍ വാട്‌സനേയും കെകെആര്‍ കോച്ചിങ് സംഘത്തില്‍ എത്തിച്ചു. പിന്നാലെയാണ് സൗത്തിയുടേയും വരവ്.

മുന്‍ ഇന്ത്യന്‍ ബൗളിങ് കോച്ചായിരുന്നു ഭരത് അരുണിനു പകരമാണ് സൗത്തിയുടെ വരവ്. വിന്‍ഡീസ് ഇതിഹാസ ഡ്വെയ്ന്‍ ബ്രാവോ കഴിഞ്ഞ സീസണില്‍ ടീമിന്റെ മെന്ററായി വന്നിരുന്നു. ബ്രാവോ ആ സ്ഥാനത്തു തുടരും.

കെകെആറിനു അപരിചിതനല്ല സൗത്തി. 2021 മുതല്‍ 23 വരെ മൂന്ന് സീസണുകളില്‍ ടീമിനായി കളിച്ച താരം കൂടിയാണ് മുന്‍ ന്യൂസിലന്‍ഡ് നായകന്‍.

കിവികള്‍ക്കായി മൂന്ന് ഫോര്‍മാറ്റിലും നിര്‍ണായക താരമായിരുന്നു സൗത്തി. 107 ടെസ്റ്റുകളും 161 ഏകദിനങ്ങളും 126 ടി20 മത്സരങ്ങളും ബ്ലാക്ക് ക്യാപ്‌സിനായി കളിച്ചു. മൂന്ന് ഫോര്‍മാറ്റിലുമായി 700നു മുകളില്‍ വിക്കറ്റ് നേട്ടവും സൗത്തിയ്ക്കുണ്ട്. ഇംഗ്ലണ്ടിലെ ഹണ്ട്രഡ് പോരാട്ടത്തില്‍ ബിര്‍മിങ്ഹാം ഫീനിക്‌സിനായി 6 മത്സരങ്ങള്‍ കളിച്ചാണ് സൗത്തി ഐപിഎല്ലില്‍ പുതിയ റോള്‍ എടുക്കാന്‍ വരുന്നത്.

Tim Southee: Kolkata Knight Riders have appointed Tim Southee as their new bowling coach for the next season.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സദ്ഭരണത്തിന്റെയും വികസനത്തിന്റെയും വിജയം'; ബിഹാര്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Bihar Election Results 2025: ഡബിള്‍ സെഞ്ച്വറി നേട്ടത്തില്‍ എന്‍ഡിഎ, 34 സീറ്റില്‍ കിതച്ച് മഹാസഖ്യം

ബിഹാറിൽ താമരക്കാറ്റ്, 'കൈ' ഉയര്‍ത്താനാകാതെ കോണ്‍ഗ്രസ്; 'മഹാ' തകര്‍ച്ച... ഇന്നത്തെ 5 പ്രധാന വാർത്തകൾ

എംഡിഎംഎ വിൽക്കാൻ യുവതികൾ എത്തി; വാങ്ങാൻ യുവാക്കളും; പിടിയിൽ

15 സിക്‌സ്, 11 ഫോര്‍, 42 പന്തില്‍ 144 റണ്‍സ്!; '14കാരന്‍ വണ്ടര്‍ കിഡ്' വൈഭവ് സൂര്യവംശിയുടെ തീപ്പൊരി ബാറ്റിങ് (വിഡിയോ)

SCROLL FOR NEXT