നെയ്മർ/ഫയല്‍ ചിത്രം 
Sports

'ഈ മുന്‍ താരങ്ങളെ കൊണ്ട് മടുത്തു, അസംബന്ധം പറയാനാണ് വാ തുറക്കുക'; തുറന്നടിച്ച് നെയ്മര്‍ 

പിഎസ്ജിയില്‍ കളിച്ച് ബാലന്‍ ഡി ഓറിലേക്ക് എത്താന്‍ സാധിക്കാത്തതിനെ വിമര്‍ശിച്ച മുന്‍ ബ്രസീലിയന്‍ താരത്തിന് നെയ്മറുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

പാരിസ്: പിഎസ്ജിയില്‍ കളിച്ച് ബാലന്‍ ഡി ഓറിലേക്ക് എത്താന്‍ സാധിക്കാത്തതിനെ വിമര്‍ശിച്ച മുന്‍ ബ്രസീലിയന്‍ താരം ഫാബിയോ ഒറീലയക്ക് നെയ്മറുടെ മറുപടി. ഈ മുന്‍ താരങ്ങളെ കൊണ്ട് മതിയായതായും അസംബന്ധം പറയുകയാണെന്നുമാണ് നെയ്മര്‍ തുറന്നടിച്ചത്. 

ഇതുവരെ ഒരു ബാലണ്‍ ഡി ഓര്‍ പോലും നെയ്മര്‍ക്ക് നേടാനാവാത്തത് അസ്വഭാവികതയാണ്. നേട്ടങ്ങളിലേക്ക് എത്താനുള്ള എല്ലാ സാഹചര്യവും നെയ്മര്‍ക്ക് ചുറ്റുമുണ്ടായിരുന്നു. മെസിയും ക്രിസ്റ്റ്യാനോയും പതിനഞ്ച് വര്‍ഷത്തോളം ഫുട്‌ബോളില്‍ ആധിപത്യം പുലര്‍ത്തിയപ്പോള്‍ നെയ്മര്‍ക്ക് മറ്റ് പലതിലുമായിരുന്നു താത്പര്യം എന്നുമാണ് ഒറിലീയോ പ്രതികരിച്ചത്. 

ഇങ്ങനെ അസംബന്ധം പറയരുത്

അസംബന്ധം പറയാന്‍ വേണ്ടി മാത്രമാണ് ഈ മുന്‍ താരങ്ങള്‍ വാ തുറക്കുന്നത്. അഞ്ച് മിനിറ്റ് അഭിമുഖത്തില്‍ അവര്‍ മറ്റുള്ള കളിക്കാരുടെ ജീവിതത്തെ കുറിച്ച് പറയും. നിങ്ങള്‍ക്ക് വിമര്‍ശിക്കണം എങ്കില്‍ അതാവാം. പക്ഷെ ഇങ്ങനെ അസംബന്ധം പറയരുത്, നെയ്മര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു. 

ബാലണ്‍ ഡി ഓര്‍ ലക്ഷ്യമിട്ടാണ് ബാഴ്‌സയില്‍ നിന്ന് നെയ്മര്‍ പിഎസ്ജിയിലേക്ക് എത്തിയത് എന്ന് വിലയിരുത്തപ്പെട്ടിരുന്നു. റെക്കോര്‍ഡ് തുകയ്ക്കായിരുന്നു ലാ ലീഗയില്‍ നിന്ന് ലീഗ് വണ്ണിലേക്കുള്ള നെയ്മറുടെ കൂടുമാറ്റം. എന്നാല്‍ പിഎസ്ജിയെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് എത്തിക്കാനും ബാലന്‍ ഡി ഓര്‍ കിരീടം സ്വന്തമാക്കാനും നെയ്മര്‍ക്ക് ഇതുവരെ കഴിഞ്ഞില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം: പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

പോസ്റ്റൽ ബാലറ്റ്; ഭിന്ന ശേഷി / സീനിയർ സിറ്റിസൺ വോട്ടർമാർക്ക് ഫോം വിതരണം തുടങ്ങി

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

SCROLL FOR NEXT