കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 
Sports

ടൈറ്റന്‍സിനെ ആറ് വിക്കറ്റിന് മടക്കി; കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് തകര്‍പ്പന്‍ ജയം

ഏഴ് മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്റുമായി സെമി ഫൈനല്‍ പ്രവേശം ഏറെക്കുറേ ഉറപ്പാക്കിയിരിക്കുകയാണ് കൊച്ചി.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെസിഎല്ലില്‍ തൃശൂര്‍ ടൈറ്റന്‍സിനെ ആറ് വിക്കറ്റിന് തോല്‍പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് തകര്‍പ്പന്‍ ജയം. തൃശൂര്‍ ടൈറ്റന്‍സിനെ പരാജയപ്പെടുത്തി സീസണിലെ അഞ്ചാം ജയമാണ് ടൈഗേഴ്സ് സ്വന്തമാക്കിയത്.

ടൈറ്റന്‍സ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കൊച്ചി മറികടന്നു. കൊച്ചിയ്ക്ക് വേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടിയ വിനൂപ് മനോഹരനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ഏഴ് മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്റുമായി സെമി ഫൈനല്‍ പ്രവേശം ഏറെക്കുറേ ഉറപ്പാക്കിയിരിക്കുകയാണ് കൊച്ചി.

ഓപ്പണര്‍ വനൂപ് മനോഹരന്‍ നേടിയ അര്‍ദ്ധ സെഞ്ച്വറി 65(42) യാണ് റണ്‍ചേസില്‍ കൊച്ചിക്ക് തുണയായത്. സഹ ഓപ്പണര്‍ വിപുല്‍ ശക്തി 36(31), ക്യാപ്റ്റന്‍ സാലി സാംസണ്‍ 25*(17), ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ 14*(11) മുഹമ്മദ് ഷാനു 8(9), ജോബിന്‍ ജോബി 9(7) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. തൃശൂരിനായി ആദിത്യ വിനോദ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അജ്നാസ് കെ ഒരു വിക്കറ്റ് നേടി.

ടോസ് നേടിയ കൊച്ചി തൃശൂരിനെ ആദ്യം ബാറ്റ് ചെയ്യാന്‍ അയയ്ക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ അഹ്മദ് ഇമ്രാന്‍ തുടക്കത്തില്‍ തന്നെ മടങ്ങിയത് തൃശൂരിന് തിരിച്ചടിയായി. 11 പന്തുകളില്‍ 16 റണ്‍സെടുത്താണ് ഇമ്രാന്‍ മടങ്ങിയത്. വരുണ്‍ നായനാരും ഷോണ്‍ റോജറും അക്ഷയ് മനോഹറും നിരാശപ്പെടുത്തിയെങ്കിലും ആനന്ദ് കൃഷ്ണന്റെ ഇന്നിങ്‌സ് തൃശൂരിന് കരുത്തായി. 43 പന്തുകളില്‍ ആനന്ദ് അര്‍ധ സെഞ്ച്വറി തികച്ചു. 54 പന്തുകളില്‍ അഞ്ച് ഫോറും നാല് സിക്‌സുമടക്കം 70 റണ്‍സാണ് ആനന്ദ് നേടിയത്. ആനന്ദ് മടങ്ങിയതോടെ സ്‌കോറിങ്ങിന്റെ ചുമതലയേറ്റെടുത്ത അര്‍ജുന്‍ എ കെയുടെ കൂറ്റന്‍ ഷോട്ടുകളാണ് തൃശൂരിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 14 പന്തുകളില്‍ നിന്ന് രണ്ട് ഫോറും നാല് സിക്‌സുമടക്കം 39 റണ്‍സാണ് അര്‍ജുന്‍ നേടിയത്. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ശ്രീഹരി എസ് നായരും കെ എം ആസിഫുമാണ് കൊച്ചിയുടെ ബൗളിങ് നിരയില്‍ തിളങ്ങിയത്. ജോബിന്‍ ജോബി രണ്ട് വിക്കറ്റും നേടി.

Titans beaten by six wickets; Kochi Blue Tigers register a convincing win

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

40 ലക്ഷം രൂപ കബളിപ്പിച്ചു; വ്യവസായി അറസ്റ്റില്‍; പിടിയിലായത് എംവി ഗോവിന്ദനെതിരെ പരാതി നല്‍കിയ ഷര്‍ഷാദ്

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT