ഫോട്ടോ: ട്വിറ്റർ 
Sports

'എന്റെ സൂപ്പര്‍ ഹീറോ, എല്ലായ്‌പ്പോഴും എന്റെ ക്യാപ്റ്റന്‍ കിങ് കോഹ്‌ലി'- ഹൃദ്യമായ കുറിപ്പ്

'എന്റെ സൂപ്പര്‍ ഹീറോ, എല്ലായ്‌പ്പോഴും എന്റെ ക്യാപ്റ്റന്‍ കിങ് കോഹ്‌ലി'- ഹൃദ്യമായ കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനവും ഒഴിഞ്ഞ വിരാട് കോഹ്‌ലിക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി സഹ താരവും പേസറുമായ മുഹമ്മദ് സിറാജ്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് കോഹ്‌ലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനവും രാജി വയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചത്. 

നേരത്തെ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കോഹ്‌ലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നു നീക്കിയിരുന്നു. പിന്നീട് ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് പരാജയപ്പെതോടെയാണ് കോഹ്‌ലി ടെസ്റ്റ് ക്യാപ്റ്റന്‍സിയും രാജി വച്ചത്. 

തന്റെ കഴിവില്‍ വിശ്വാസമര്‍പ്പിക്കുകയും അംഗീകരിക്കുകയും ചെയ്ത കോഹ്‌ലിക്ക് സിറാജ് നന്ദി പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലിട്ട കുറിപ്പിലൂടെയാണ് തന്റെ മുന്‍ ക്യാപ്റ്റന് സിറാജ് ആദരം നല്‍കിയത്. സൂപ്പര്‍ ഹീറോ എന്നു വിളിച്ചാണ് സിറാജ് കുറിപ്പ് ആരംഭിക്കുന്നത്. 

'എന്റെ സൂപ്പര്‍ ഹീറോയോട്, നിങ്ങള്‍ എനിക്ക് തന്ന പിന്തുണയ്ക്കും പ്രോത്സാഹനത്തിനും എത്ര നന്ദി പറഞ്ഞാലും തീരില്ല. എല്ലായ്‌പ്പോഴും നിങ്ങളെന്റെ ജ്യേഷ്ഠ സഹോദരനാണ്. ഇത്രയും വര്‍ഷം എന്നെ വിശ്വസിച്ചത് നന്ദി. എന്റെ കരിയറിലെ ഏറ്റവും മോശമായ അവസ്ഥയില്‍ പോലും താങ്കള്‍ എന്നില്‍ വിശ്വാസം അര്‍പ്പിച്ചു. നിങ്ങള്‍ എപ്പോഴും എന്റെ വലിയ സഹോദരനായിരുന്നു. ഇത്രയും വര്‍ഷം എന്നെ വിശ്വസിച്ചതിനു നന്ദി. എല്ലാ കാലത്തും നിങ്ങളെന്റെ ക്യാപ്റ്റന്‍ കിങ് കോഹ്‌ലി തന്നെ ആയിരിക്കും.'- സിറാജ് കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

പുതിയ മൺചട്ടി വാങ്ങിയോ? എളുപ്പത്തിൽ മയക്കി എടുക്കാം

മുളപ്പിച്ച ധാന്യങ്ങൾ 'പച്ച'യ്ക്ക് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമാണോ?

ശ്രേയാംസ്‌ കുമാറില്ല, കല്‍പ്പറ്റയില്‍ അനില്‍ കുമാര്‍, ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

'വീട്ടിലേക്ക് ഭാര്യ രണ്ട് ഇൻഡക്ഷൻ അടുപ്പ് വാങ്ങിയിട്ടുണ്ട്, നിങ്ങളും വാങ്ങിച്ചു വച്ചോ ഒരെണ്ണം'; എൽപിജി പ്രതിസന്ധിയെക്കുറിച്ച് അക്ഷയ് കുമാർ

SCROLL FOR NEXT