മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി കരാര്‍ ഒപ്പിട്ട് വെയ്ന്‍ റൂണിയുടെ മകന്‍/ഫോട്ടോ: ഇന്‍സ്റ്റഗ്രാം 
Sports

അച്ഛന്റെ വഴിയേ ഓള്‍ഡ് ട്രഫോര്‍ഡില്‍; മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി കരാര്‍ ഒപ്പിട്ട് വെയ്ന്‍ റൂണിയുടെ മകന്‍

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഫുട്‌ബോള്‍ അക്കാദമിയുമായി കരാര്‍ ഒപ്പിട്ടിരിക്കുകയാണ് റൂണിയുടെ പതിനൊന്നു വയസുകാരന്‍ മകന്‍ കേയ്

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: അച്ഛന്റെ പാത പിന്തുടര്‍ന്ന് ഇംഗ്ലണ്ട് മുന്‍ മുന്നേറ്റ നിര താരം വെയ്ന്‍ റൂണിയുടെ മക്കളിലൊരാള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഫുട്‌ബോള്‍ അക്കാദമിയുമായി കരാര്‍ ഒപ്പിട്ടിരിക്കുകയാണ് റൂണിയുടെ പതിനൊന്നു വയസുകാരന്‍ മകന്‍ കേയ്. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ താരത്തിന്റെ നാല് മക്കളില്‍ മൂത്തയാളാണ് കേയ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ യൂത്ത് അക്കാദമിയില്‍ ചേര്‍ന്നാണ് കേയ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. കേയ് കരാറില്‍ ഒപ്പിടുന്ന ഫോട്ടോ റൂണി പങ്കുവെക്കുന്നു. 

അഭിമാനിക്കുന്ന ദിവസം എന്നാണ് റൂണി ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. കഠിനാധ്വാനം തുടരാന്‍ മകനോട് റൂണി നിര്‍ദേശിക്കുന്നു. എംഎല്‍എസില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് തിരികെ എത്തിയ റൂണി ഇപ്പോള്‍ സെക്കന്‍ഡ് ഡിവിഷനില്‍ മാനേജറുടെ റോളിലാണ്. 

13 വര്‍ഷമാണ് ഓള്‍ ട്രഫോര്‍ഡില്‍ റൂണി പന്ത് തട്ടിയത്. 559 തവണ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി റൂണി കളത്തിലിറങ്ങി. ഗോള്‍ വല കുലുക്കിയത് 253 തവണയും. 2017ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ട റൂണി എവര്‍ട്ടണിലേക്ക് തന്നെ മടങ്ങി. എന്നാല്‍ 2018ല്‍ താരം അമേരിക്കയിലേക്ക് പന്ത് തട്ടാനായി പോവുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

മുഖസൗന്ദര്യത്തിന് ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോ​ഗിക്കാം

ഒമാനിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം

ഒഴുകിയെത്തിയത് 95,447 കോടി, നാല് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; തിളങ്ങി റിലയന്‍സ്

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

SCROLL FOR NEXT