സഞ്ജു സാംസണ്‍, വിരാട് കോഹ്‌ലി/ഫയല്‍ ചിത്രം 
Sports

സഞ്ജുവിന് ഇന്ന് 27ാം ജന്മദിനം; ആശംസ നേര്‍ന്ന് വിരാട് കോഹ്‌ലിയും

ഇന്ത്യക്കായി സഞ്ജുവിനൊപ്പം ഒരുമിച്ച് ക്രീസില്‍ നില്‍ക്കുമ്പോഴുള്ള ചിത്രവും കോഹ്‌ലി പങ്കുവെച്ചു

സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഇന്ന് 27ാം ജന്മദിനം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഉള്‍പ്പെടെയുള്ളവര്‍ സഞ്ജുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തി. 

ദൈവം അനുഗ്രഹിക്കട്ടെ, മുന്‍പോട്ട് പോകൂ എന്നാണ് സഞ്ജുവിന് ജന്മദിനാശംസ നേര്‍ന്ന് വിരാട് കോഹ് ലി ഇന്‍സ്റ്റാ സ്‌റ്റോറിയില്‍ കുറിച്ചത്. ഇന്ത്യക്കായി സഞ്ജുവിനൊപ്പം ഒരുമിച്ച് ക്രീസില്‍ നില്‍ക്കുമ്പോഴുള്ള ചിത്രവും കോഹ്‌ലി പങ്കുവെച്ചു. 

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിക്കുമ്പോഴാണ് സഞ്ജുവിന്റെ ജന്മദിനം എത്തുന്നത്. ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. സഞ്ജുവിന് അവസരം നല്‍കണം എന്ന ആവശ്യം ശക്തമാണ്. 

സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക്? 

അടുത്ത സീസണില്‍ സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് എത്തിയേക്കും എന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണെങ്കിലും സീസണില്‍ രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ജോഫ്രാ ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്ക്‌സ്, ബട്ട്‌ലര്‍ എന്നിവരുടെ പിന്മാറ്റത്തെ തുടര്‍ന്ന് മികച്ച കളിക്കാരെ ടീമിലെത്തിക്കാന്‍ രാജസ്ഥാന് കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഫോളോ ചെയ്യാന്‍ ആരംഭിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെ അണ്‍ഫോളോയും ചെയ്തിരുന്നു. എന്നാല്‍ സഞ്ജുവിന് ജന്മദിനാശംസ നേര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് എത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇവിടെ ബുള്‍ഡോസര്‍ രാജ് ഇല്ല; കര്‍ണാടകയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുത്'; പിണറായിക്ക് മറുപടി

മണ്ഡല മഹോത്സവത്തിന് പരിസമാപ്തി; മകരവിളക്ക് ഉത്സവത്തിനായി 30ന് നട തുറക്കും

മുട്ടം മെട്രോ സ്‌റ്റേഷനില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്; പിടിയില്‍

തയ്‌വാനില്‍ വന്‍ ഭൂചലനം; ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ; തീവ്രത 7.0

കളഭനിറവിൽ ഗുരുവായുരപ്പൻ; ദർശനം തേടി ഭക്തസഹസ്രങ്ങൾ

SCROLL FOR NEXT