ബാബര്‍ അസം, ദസുന്‍ ശനക/ഫോട്ടോ: എഎഫ്പി 
Sports

ഏഷ്യയിലെ വമ്പന്‍ ആരെന്ന് ഇന്നറിയാം; കലാശപ്പോരില്‍ പാകിസ്ഥാനും ശ്രീലങ്കയും നേര്‍ക്കുനേര്‍

ഏഷ്യയിലെ രാജാക്കന്മാരെ ഇന്നറിയാം. ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ന് ശ്രീലങ്കയെ പാകിസ്ഥാന്‍ നേരിടും

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യയിലെ രാജാക്കന്മാരെ ഇന്നറിയാം. ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ന് ശ്രീലങ്കയെ പാകിസ്ഥാന്‍ നേരിടും. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ പാകിസ്ഥാനെ വീഴ്ത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക കലാശപ്പോരിന് ഇറങ്ങുന്നത്. 

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് തോറ്റാണ് ശ്രീലങ്ക ടൂര്‍ണമെന്റ് ആരംഭിച്ചത്. എന്നാല്‍ പിന്നാലെ തകര്‍പ്പന്‍ തിരിച്ചുവരവാണ് ശ്രീലങ്കയില്‍ നിന്ന് വന്നത്. ബംഗ്ലാദേശിനെ വീഴ്ത്തി സൂപ്പര്‍ ഫോറിലേക്ക് എത്തി. സൂപ്പര്‍ ഫോറില്‍ ഇന്ത്യയേയും പാകിസ്ഥാനേയും ലങ്ക മലര്‍ത്തിയടിച്ചു. 

ബാബര്‍ അസമിന്റെ ഫോമില്ലായ്മ ഉള്‍പ്പെടെ പാകിസ്ഥാന് തിരിച്ചടിയാണ്. 10,9,14,0,30 എന്നതാണ് ഏഷ്യാ കപ്പിലെ ബാബറിന്റെ സ്‌കോര്‍. ബൗളിങ്ങില്‍ വലിയ തലവേദനകളില്ലെങ്കിലും ബാറ്റിങ്ങിലെ സ്ഥിരത ഇല്ലായ്മ പാകിസ്ഥാനെ ആശങ്കപ്പെടുത്തുന്നു. 226 റണ്‍സോടെ മുഹമ്മദ് റിസ്വാന്‍ ആണ് അവരുടെ ടോപ് സ്‌കോറര്‍. എട്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് നവാസ് വിക്കറ്റ് വേട്ടയില്‍ മുന്‍പിലും. 

165 റണ്‍സ് നേടിയ പാതും നിസങ്കയാണ് ലങ്കയുടെ ഏഷ്യാ കപ്പിലെ ടോപ് സ്‌കോറര്‍. 160-170 ആണ് ദുബായ് പിച്ചിലെ ആവറേജ് സ്‌കോര്‍. സീം മൂവ്‌മെന്റ്‌സും എക്‌സ്ട്രാ ബൗണ്‍സും പിച്ചില്‍ നിന്ന് കണ്ടെത്താനാവും. സ്പിന്നര്‍മാര്‍ക്ക് വലിയ പിന്തുണ നല്‍കുന്ന പിച്ചല്ല ദുബായിലേത്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനാണ് ഇവിടെ ജയ സാധ്യത കൂടുതല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT