ഫോട്ടോ: ട്വിറ്റർ 
Sports

ടോക്യോ ഒളിംപിക്‌സ്; സ്‌പെയ്‌നിനെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കി ഈജിപ്ത്

സ്‌പെയ്‌നായിരുന്നു മികച്ച് നിന്നതെങ്കിലും ഗോള്‍വല കുലുക്കുന്നതില്‍ നിരാശപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഈജിപ്തിനെതിരെ ഗോള്‍ രഹിത സമനില വഴങ്ങി സ്‌പെയ്ന്‍. ആദ്യ പകുതിയില്‍   പരിക്കേറ്റ് പുറത്ത് പോയത് സ്‌പെയ്‌നിന് വിനയായി. 

സ്‌പെയ്‌നായിരുന്നു മികച്ച് നിന്നതെങ്കിലും ഗോള്‍വല കുലുക്കുന്നതില്‍ നിരാശപ്പെടുത്തി. ഈജിപ്തിന്റെ കടുപ്പമേറിയ ചലഞ്ചിന് പിന്നാലെയാണ് മിഗ്വേസ 22ാം മിനിറ്റില്‍ മുടന്തി ഗ്രൗണ്ട് വിട്ടത്. സെവായോസ് 24ാം മിനിറ്റില്‍ സ്‌പെയ്‌നിന് വലിയ അവസരം തുറന്നു കൊടുത്തിരുന്നു. 

റയല്‍ മാഡ്രിഡ് അറ്റാക്കിങ് മിഡ് ഫീല്‍ഡറുടെ കര്‍ലിങ് ഷോട്ട് പക്ഷേ ഗോള്‍വലക്ക് പുറത്തേക്ക് പോയി. രണ്ടാം പകുതിയില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സ്‌പെയ്‌നിന് പിഴച്ചെങ്കിലും 88ാം മിനിറ്റിലും വിജയ ഗോളിലേക്കുള്ള വഴി സ്‌പെയ്‌നിന് മുന്‍പില്‍ തെളിഞ്ഞിരുന്നു. ബ്രയന്‍ ഗില്ലിന്റെ ക്രോസില്‍ റാഫ മിര്‍ ഹെഡ് ചെയ്‌തെങ്കിലും ഗോള്‍ കീപ്പറുടെ കൈകളില്‍ ഒതുങ്ങി. ഗ്രൂപ്പ് സിയില്‍ അര്‍ജന്റീന-ഓസ്‌ട്രേലിയ മത്സരമാണ് ഇനി വരുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിം​ഗ്'

'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'