ഫോട്ടോ: ട്വിറ്റർ 
Sports

രണ്ടാം ഏകദിനത്തില്‍ ടോസ് ഇന്ത്യക്ക്; സിംബാബ്‌വെ ആദ്യം ബാറ്റ് ചെയ്യും; ദീപക്കിന് പകരം ശാര്‍ദുല്‍

ആദ്യ ഏകദിനം കളിച്ച ഇലവനില്‍ നിന്ന് ഒരു മാറ്റത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഹരാരെ: സിംബാബ്‌വെക്ക് എതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തിലും ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യ ആദ്യ ഏകദിനത്തിലേതിന് സമാനമായി സിംബാബ്‌വെയെ ബാറ്റിങ്ങിനയച്ചു. ആദ്യ ഏകദിനം കളിച്ച ഇലവനില്‍ നിന്ന് ഒരു മാറ്റത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. 

ദീപക് ചഹറിന് പകരം ശാര്‍ദുല്‍ താക്കൂര്‍ പ്ലേയിങ് ഇലവനിലേക്ക് എത്തി. രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയാല്‍ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തേക്കും എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. കെ എല്‍ രാഹുല്‍ ഉള്‍പ്പെടെയുള്ള ബാറ്റേഴ്‌സിന് കൂടുതല്‍ സമയം ലഭിക്കേണ്ടത് ചൂണ്ടിയായിരുന്നു ഇത്. എന്നാല്‍ ബൗളിങ് തെരഞ്ഞെടുക്കുകയാണ് ഇന്ത്യ ചെയ്തത്. 

പരിക്കിന് ശേഷം തിരിച്ചെത്തി ദീപക് ചഹര്‍ ആദ്യ ഏകദിനത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് മികവ് കാണിച്ചത്. എന്നാല്‍ രണ്ടാം ഏകദിനത്തിലേക്ക് വന്നപ്പോള്‍ ശാര്‍ദുല്‍ താക്കൂര്‍ ദീപക്കിന് പകരം പ്ലേയിങ് ഇലവനിലേക്ക് വന്നു. ഫിറ്റ്‌നസ് വീണ്ടെടുത്ത് വരുന്ന സമയം കൂടുതല്‍ ഭാരം ചഹറിലേക്ക് നല്‍കേണ്ടതില്ലെന്ന് ചൂണ്ടിയാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT