മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- ടോട്ടനം പോരാട്ടം എക്സ്
Sports

എന്ന് തീരും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ദുരിതം!

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തിരിച്ചടിയില്‍ നിന്നു കരകയറാനാകാതെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

Author : സമകാലിക മലയാളം ഡെസ്ക്

ആറാം പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടോട്ടനം ഹോട്‌സ്പറിനോടു ദയനീയമായി പരാജയപ്പെട്ടു. മറുപടിയില്ലാത്ത 3 ഗോളുകള്‍ക്കാണ് സ്‌പേര്‍സിന്റെ ജയം.

തട്ടകത്തെ തോല്‍വി

എറിക്ക് ടെന്‍ ഹാഗ്

സ്വന്തം മൈതാനമായ ഓള്‍ഡ് ട്രഫോര്‍ഡിലാണ് മാഞ്ചസ്റ്റര്‍ പരാജയപ്പെട്ടത്. സീസണില്‍ അവരുടെ മൂന്നാം തോല്‍വിയാണിത്. രണ്ട് ജയങ്ങള്‍ മാത്രമാണ് നിലവില്‍. ഒരു പോരാട്ടം സമനില.

മൂന്നാം മിനിറ്റില്‍ ഗോള്‍

ഗോള്‍ നേട്ടമാഘോഷിക്കുന്ന ബ്രെണ്ണന്‍ ജോണ്‍സന്‍

ബ്രെണ്ണന്‍ ജോണ്‍സന്‍, ഡിജെന്‍ കുലുസേവ്‌സ്‌കി, ഡൊമിനിക്ക് സോളങ്കെ എന്നിവരാണ് സ്‌പേര്‍സിനായി വല ചലിപ്പിച്ചത്. 3ാം മിനിറ്റില്‍ തന്നെ ബ്രെണ്ണന്‍ ലീഡ് സമ്മാനിച്ചു. ശേഷിച്ച ഗോളുകള്‍ 47, 77 മിനിറ്റുകളിലും പിറന്നു.

42ാം മിനിറ്റില്‍ ചുവപ്പ്

ബ്രുണോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ടപ്പോള്‍

കളി ആദ്യ പകുതിയുടെ അവസാനത്തിലേക്ക് കടന്നപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ നിര്‍ണായക താരം ബ്രുണോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായി. ഇതോടെ 10 പോരായാണ് മാഞ്ചസ്റ്റര്‍ ശേഷിച്ച സമയം കളിച്ചത്. ഇതും അവരെ ബാധിച്ചു.

പട്ടികയില്‍ 12ാം സ്ഥാനം

ചുവപ്പ് കിട്ടി പുറത്തു പോകുന്ന ബ്രുണോ ഫെര്‍ണാണ്ടസ്

പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 12ാം സ്ഥാനത്ത്. 6 കളിയില്‍ നിന്നു അവര്‍ക്ക് 7 പോയിന്റുകള്‍.

വില്ലയെ കുരുക്കി

ഇരട്ട ഗോള്‍ നേടിയ ഇപ്‌സ്‌വിച് താരം ലിയാം ഡെലാപ്

ഉനായ് എംറിയുടെ ആസ്റ്റന്‍ വില്ലയെ ഇപ്‌സ്‌വിച് ടൗണ്‍ സ്വന്തം തട്ടകത്തില്‍ സമനിലയില്‍ കുരുക്കി. 2-2നാണ് പോരാട്ടം സമനിലയായത്. ഇപ്‌സ്‌വിചിനായി ലിയാം ഡെലാപ് ഇരട്ട ഗോളുകള്‍ നേടി. ആസ്റ്റന്‍ വില്ല നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ