ട്രാവിസ് ഹെഡ് ഫയൽ
Sports

4,4,6,6,6,4; സാം കറനെ 'പഞ്ഞിക്കിട്ട്' ട്രാവിസ് ഹെഡ്, റിക്കി പോണ്ടിങ്ങിന്റെ റെക്കോര്‍ഡിനൊപ്പം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ് റിക്കി പോണ്ടിങ്, മിച്ചല്‍ മാര്‍ഷ്, ഡാന്‍ ക്രിസ്റ്റിയന്‍ എന്നി ഓസ്‌ട്രേലിയന്‍ താരങ്ങളുടെ റെക്കോര്‍ഡിനൊപ്പം

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ് റിക്കി പോണ്ടിങ്, മിച്ചല്‍ മാര്‍ഷ്, ഡാന്‍ ക്രിസ്റ്റിയന്‍ എന്നി ഓസ്‌ട്രേലിയന്‍ താരങ്ങളുടെ റെക്കോര്‍ഡിനൊപ്പം. ഇംഗ്ലണ്ട് പേസര്‍ സാം കറന്റെ ഒരു ഓവറില്‍ 30 റണ്‍സാണ് ഹെഡ് അടിച്ചുകൂട്ടിയത് (4,4,6,6,6,4).

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 23 പന്തില്‍ നിന്ന് 59 റണ്‍സ് അടിച്ചുകൂട്ടിയ ഹെഡിന്റെ ഇന്നിംഗ്‌സില്‍ എട്ടു ഫോറും നാലു സിക്‌സുകളും ഉള്‍പ്പെടുന്നു. 2005ലാണ് ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലാണ് റിക്കി പോണ്ടിങ് ഓരോവറില്‍ 30 റണ്‍സ് നേടിയത്. 2021ല്‍ ബംഗ്ലാദേശിനെതിരെ ഡാന്‍ ക്രിസ്റ്റിയനും ഈ വര്‍ഷം സ്‌കോട്ട്‌ലന്‍ഡിനെതിരെ മിച്ചല്‍ മാര്‍ഷുമാണ് ഈ നേട്ടം കൈവരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സതാംപ്ടണില്‍, അദ്ദേഹം 19 പന്തിലാണ് ഹെഡ് ഫിഫ്റ്റിയിലേക്ക് കുതിച്ചത്. ഈ വര്‍ഷം ടി20യിലെ തന്റെ നാലാമത്തെ അര്‍ധ സെഞ്ച്വറിയാണ് ഹെഡ് കുറിച്ചത്. കഴിഞ്ഞയാഴ്ച, സ്‌കോട്ട്ലന്‍ഡിനെതിരെ 25 പന്തിലാണ് ഹെഡ് 80 റണ്‍സ് അടിച്ചുകൂട്ടിയത്. അന്ന് വെറും 17 പന്തിലാണ് അര്‍ധ സെഞ്ച്വറി നേടിയത്. ടീം സ്‌കോര്‍ ചെയ്യാനുള്ള അവസരം തരുമ്പോള്‍, അത് വേണ്ടപോലെ പ്രയോജനപ്പെടുത്താനാണ് താന്‍ ശ്രമിക്കാറെന്ന് ട്രാവിസ് ഹെഡ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

പനിച്ച് വിറച്ച് കേരളം, പാലക്കാട് 14കാരി മരിച്ചു; എന്ന് തീരും മരുന്ന് പ്രതിസന്ധി?

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു