Travis Head pti
Sports

'തുടരും'... അഡ്‌ലെയ്ഡ് ഓവലിലെ 'തല'! ട്രാവിസ് ഹെഡ് ബ്രാഡ്മാനൊപ്പം

തുടരെ നാല് ടെസ്റ്റ് സെഞ്ച്വറികള്‍

Author : സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ടെസ്റ്റ് കരിയറിലെ 11ാം ശതകം പൂര്‍ത്തിയാക്കി ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡ് ഓടിക്കയറിയത് എലീറ്റ് പട്ടികയിലേക്ക്. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ അടക്കമുള്ള ഇതിഹാസങ്ങളുടെ പട്ടികയിലാണ് ഹെഡും തന്റെ പേരെഴുതി വച്ചത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം അഷസ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയാണ് ഹെഡ് പുതിയ നേട്ടത്തിലെത്തിയത്.

ഓസ്‌ട്രേലിയയിലെ ഒറ്റ വേദിയില്‍ തുടരെ നാല് ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന ഇതിഹാസ താരങ്ങളുടെ പട്ടികയിലാണ് ഹെഡും എത്തിയത്. അഡ്‌ലെയ്ഡ് ഓവല്‍ പിച്ചില്‍ ഹെഡിന്റെ തുടര്‍ച്ചയായ നാലാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഇതേ പിച്ചില്‍ സമാന നേട്ടം നേരത്തെ മുന്‍ ഓസ്‌ട്രേലിയന്‍ നായകനായ മൈക്കല്‍ ക്ലാര്‍ക്കും സ്വന്തമാക്കിയിട്ടുണ്ട്.

ഡോണ്‍ ബ്രാഡ്മാന്‍, ഇംഗ്ലണ്ടിന്റെ വാലി ഹാമണ്ട്, മൈക്കല്‍ ക്ലാര്‍ക്ക്, സ്റ്റീവ് സ്മിത്ത് എന്നിവരാണ് നേരത്തെ നേട്ടത്തിലെത്തിയത്. പിന്നാലെയാണ് ഹെഡും അഞ്ചാമനായി തന്റെ പേരെഴുതി ചേര്‍ത്തത്. മത്സരത്തില്‍ 142 റണ്‍സുമായി ഹെഡ് പുറത്താകാതെ നില്‍ക്കുകയാണ്.

തുടരെ നാല് ടെസ്റ്റ് സെഞ്ച്വറികള്‍ ഒരേ വേദിയില്‍ നേടിയ താരങ്ങള്‍

ഡോണ്‍ ബ്രാഡ്മാന്‍ (ഓസ്‌ട്രേലിയ), മെല്‍ബണ്‍, (1928-1932)

വാലി ഹാമണ്ട് (ഇംഗ്ലണ്ട്), സിഡ്‌നി (1928- 1936)

മൈക്കല്‍ ക്ലാര്‍ക്ക് (ഓസ്‌ട്രേലിയ), അഡ്‌ലെയ്ഡ് (2012- 2014)

സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ), മെല്‍ബണ്‍ (2014- 2017)

ട്രാവിസ് ഹെഡ് (ഓസ്‌ട്രേലിയ), അഡ്‌ലെയ്ഡ് (2022- 2025)

Travis Head etched his name alongside cricketing royalty on Friday, joining an elite club that includes Don Bradman.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

"ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ശക്തികൾ ഹിന്ദുധർമ്മത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു"; അയോധ്യ സംഭാവനക്കൊളളയിൽ ആർഎസ്എസ്

'അവറാച്ചന്‍ റോക്സ്, അവറാച്ചാ നീ പാറയാകുന്നു...'; ചിരിപ്പിക്കാന്‍ വീണ്ടും ബിജു മേനോന്‍; 'അവറാച്ചൻ & സൺസ്' ടീസർ

സായ് സുദര്‍ശന് സെഞ്ച്വറി; 94 റണ്‍സുമായി ദേവ്ദത്ത് പടിക്കൽ; ഇന്ത്യ എ മികച്ച സ്‌കോറിലേക്ക്

എൽഡിഎഫ് സർക്കാർ വരുത്തിവെച്ച കോടികളുടെ കുടിശ്ശിക; ആരോഗ്യവകുപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് മന്ത്രി കെ മുരളീധരൻ

കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല ഉള്ളടക്കത്തിലേക്ക് നയിക്കുന്ന പരസ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിബിസി