റിഷഭ് പന്ത്/ഫയല്‍ ചിത്രം 
Sports

വിന്‍ഡിസിനെതിരായ ട്വന്റി20 പരമ്പര; ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചു

പരിക്കിനെ തുടര്‍ന്ന് കെഎല്‍ രാഹുലിന് പരമ്പര നഷ്ടമാവുന്നതിനെ തുടര്‍ന്നാണ് ഇത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി20 പരമ്പരയില്‍ ഋഷഭ് പന്ത് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍. പരിക്കിനെ തുടര്‍ന്ന് കെഎല്‍ രാഹുലിന് പരമ്പര നഷ്ടമാവുന്നതിനെ തുടര്‍ന്നാണ് ഇത്. 

ഫെബ്രുവരി 16നാണ് വിന്‍ഡിസിനെതിരായ പരമ്പരയിലെ ആദ്യ ട്വന്റി20. വിന്‍ഡിസിന് എതിരായ ഏകദിന പരമ്പരയ്ക്ക് ഇടയിലാണ് കെഎല്‍ രാഹുലിന് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് അവസാന ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യാന്‍ രാഹുല്‍ ഇറങ്ങിയിരുന്നില്ല. 

ക്യാപ്റ്റന്‍സി റോളിലേക്ക് പന്ത് എത്തുന്നത് ആദ്യം

ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് പന്ത്. ഇത് ആദ്യമായാണ് പന്ത് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുന്നതും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്ക് പന്ത് തന്റെ മികവ് തെളിയിച്ചിട്ടുള്ളതാണ്. 

ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ ആരാവും എന്നതില്‍ ബിസിസിഐ പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.കോഹ് ലിയുടെ അഭാവത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ കെഎല്‍ രാഹുല്‍ ഇന്ത്യയെ നയിച്ചിരുന്നു. എന്നാല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സി വലിയ വിമര്‍ശനങ്ങള്‍ക്കും തിരികൊളുത്തി. 

പരിക്ക് പറ്റിയ വാഷിങ്ടണ്‍ സുന്ദറും വിന്‍ഡിസിന് എതിരായ ട്വന്റി20 പരമ്പര കളിക്കില്ല. വാഷിങ്ടണ്‍ സുന്ദറിന് പകരം കുല്‍ദീപ് യാദവിനെ ഇന്ത്യയുടെ ട്വന്റി20 സംഘത്തിലേക്ക് ഉള്‍പ്പെടുത്തി. 16,18,20 തിയതികളില്‍ ഈഡന്‍ ഗാര്‍ഡനിലാണ് ട്വന്റി20 പരമ്പര
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'

മർദ്ദനമേറ്റ മനോവിഷമത്തിൽ ആത്മഹത്യ: കോളജ് അധ്യാപികയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ

പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ