സഹോദരിമാരുടെ സെമി പോരാട്ടത്തിൽ നിന്ന് വിഡിയോ സ്ക്രീൻ ഷോട്ട്
Sports

ഇരട്ടകളും സഹോദരിമാരും നേര്‍ക്കുനേര്‍! ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ജൂനിയര്‍ പോരാട്ടം വൈറല്‍ (വിഡിയോ)

സഹോദരിമാരെ വീഴ്ത്തി ഇരട്ടകളായ അന്നികയും ക്രിസ്റ്റിനയും ഫൈനലിലേക്ക് മുന്നേറി

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഇരട്ടകളായ സഹോദരിമാരുടെ പോരാട്ടം സഹോദരിമാര്‍ തന്നെയായ എതിരാളികള്‍ക്കെതിരെ! ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ജൂനിയര്‍ വനിതാ ഡബിള്‍സ് പോരാട്ടം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഒരേ പോലെ ജേഴ്‌സി ധരിച്ചു ഇരു ഭാഗത്തും താരങ്ങള്‍ നിരന്നതോടെയാണ് പോരാട്ടം ആരാധകരുടെ ശ്രദ്ധയില്‍ എത്തിയത്.

ചെക്ക് റിപ്പബ്ലിക്കിന്റെ അലെന കൊവക്കോവ, യാന കൊവക്കോവ സഹോദരി സഖ്യം നേരിട്ടത് അമേരിക്കന്‍ ഇരട്ട സഹോദരിമാരായ അന്നിക പെനിക്കോവ, ക്രിസ്റ്റിന പെനിക്കോവ സഖ്യത്തെ. സെമി പോരാട്ടമാണ് അപൂര്‍വ കാഴ്ചയ്ക്ക് വഴിയൊരുക്കിയത്.

14,505 ക്രിക്കറ്റ് പന്തുകൾ കൊണ്ട് ഒരു വാചകം! ​ഗിന്നസ് റെക്കോർഡിട്ട് വാംഖഡെ സ്റ്റേഡിയം

മത്സരത്തില്‍ ഇരട്ട സഹോദരിമാരായ അന്നികയും ക്രിസ്റ്റിനയും വിജയം പിടിച്ച് ഫൈനലിലേക്ക് മുന്നേറി. സ്‌കോര്‍: 5-7, 6-1, 11-9.

മത്സര ഫലത്തേക്കാള്‍ താരങ്ങളാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. ഇരു പക്ഷത്തേയും സഹോദരിമാരുടെ ഡ്രസ് കോഡും ആരാധകര്‍ ഏറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

SCROLL FOR NEXT