നോര്‍വിച്ച് സിറ്റിക്കെതിരെ ഗോള്‍ നേടുന്ന സല/ഫോട്ടോ: ട്വിറ്റര്‍ 
Sports

രണ്ട് അസിസ്റ്റും ഒരു ഗോളും, പ്രീമിയര്‍ ലീഗ് റെക്കോര്‍ഡിട്ട് മുഹമ്മദ് സല; ലിവര്‍പൂളിന് ആഘോഷ തുടക്കം

26ാം മിനിറ്റില്‍ ഡിയോഗോ ജോടയില്‍ നിന്നും 65ാം മിനിറ്റില്‍ ഫിര്‍മിനോയില്‍ നിന്നും വന്ന ഗോള്‍ സലയുടെ അസിസ്റ്റില്‍ നിന്നാണ്

Author : സമകാലിക മലയാളം ഡെസ്ക്

നോര്‍ഫോല്‍ക്ക്: എതിരില്ലാത്ത മൂന്ന് ഗോളിന് നോര്‍വിച്ച് സിറ്റിയെ തകര്‍ത്താണ് ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിന്റെ തുടക്കം ആഘോഷിച്ചത്. 74ാം മിനിറ്റില്‍ റെഡ്‌സിനായി ഗോള്‍ വല കുലുക്കിയതോടെ റെക്കോര്‍ഡുകളില്‍ ഒന്നും സല ഇവിടെ സ്വന്തമാക്കി. 

26ാം മിനിറ്റില്‍ ഡിയോഗോ ജോടയില്‍ നിന്നും 65ാം മിനിറ്റില്‍ ഫിര്‍മിനോയില്‍ നിന്നും വന്ന ഗോള്‍ സലയുടെ അസിസ്റ്റില്‍ നിന്നാണ്. തുടരെ അഞ്ച് പ്രീമിയര്‍ ലീഗ് സീസണില്‍ ആദ്യ മത്സരത്തില്‍ സ്‌കോര്‍ ചെയ്‌തെന്ന റെക്കോര്‍ഡ് ഇതോടെ സലയുടെ പേരിലേക്ക് എത്തി.

ഇതിന് പുറമെ പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ ആഴ്ചയില്‍ 10 ഗോള്‍ ഇന്‍വോള്‍മെന്റുകള്‍ എന്ന നേട്ടത്തിലേക്കും സല എത്തി. ഏഴ് ഗോളും മൂന്ന് അസിസ്റ്റുമാണ് ഈ നേട്ടത്തില്‍ സലയുടെ പേരിലുള്ളത്. എട്ട് ഗോളും അഞ്ച് അസിസ്റ്റുമായി വെയ്ന്‍ റൂണിയാണ് ഇവിടെ സലയ്ക്ക് മുന്‍പിലുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

സിനഗോഗിന് തീയിടാന്‍ നിര്‍ദേശിച്ചത് 'ബോസ്', ടെലഗ്രാം വഴി നിരന്തരം ചാറ്റ്; ഡല്‍ഹിയും ആഗ്രയും ലക്ഷ്യമിട്ടെന്ന് സൂചന, ആരാണ് എബിന്‍ ബി പോള്‍?

ജർമ്മനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ഓഹരി വിപണിയില്‍ 'കാളക്കുതിപ്പ്', സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി; ഐടി ഓഹരികളില്‍ റാലി

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു