ഫോട്ടോ: എഎഫ്പി 
Sports

രണ്ട് വട്ടം പെനാല്‍റ്റി നിഷേധിച്ചു; റഫറിക്കെതിരെ ഫിഫയ്ക്ക് പരാതി നല്‍കി മൊറോക്കോ

ഫ്രാന്‍സിനെതിരായ ലോകകപ്പ് സെമിയില്‍ കളി നിയന്ത്രിച്ച റഫറിക്കെതിരെ ഫിഫയ്ക്ക് പരാതി നല്‍കി മൊറോക്കോ

Author : സമകാലിക മലയാളം ഡെസ്ക്

ദോഹ: ഫ്രാന്‍സിനെതിരായ ലോകകപ്പ് സെമിയില്‍ കളി നിയന്ത്രിച്ച റഫറിക്കെതിരെ ഫിഫയ്ക്ക് പരാതി നല്‍കി മൊറോക്കോ. സോഫിയാന്‍ ബൗഫളിനെ ഫൗള്‍ ചെയ്തതിന് മൊറോക്കോയ്ക്ക് റഫറി പെനാല്‍റ്റി അനുവദിക്കാതിരുന്നത് ചൂണ്ടിയാണ് പരാതി. 

ആദ്യ പകുതിയില്‍ ബൗഫളിനെ വീഴ്ത്തിയതിന് മൊറോക്കോയ്ക്ക് പെനാല്‍റ്റി അനുവദിക്കാതിരുന്ന റഫറി തിയോ ഹെര്‍ണാണ്ടസിന് എതിരായ ഫൗളില്‍ റാമോസിന് നേര്‍ക്ക് മഞ്ഞക്കാര്‍ഡ് ഉയര്‍ത്തി. സെലിം അമല്ലയെ രണ്ടാം പകുതിയില്‍ വീഴ്ത്തിയിട്ടും റഫറി അവഗണിച്ചു. 

രണ്ട് പെനാല്‍റ്റി മൊറോക്കോ അര്‍ഹിച്ചിരുന്നിട്ടും നല്‍കിയില്ല എന്ന് കാണിച്ചാണ് മൊറോക്കോ ഫിഫയ്ക്ക് പരാതി നല്‍കിയത്. വീഡിയോ അസിസ്റ്റ് റഫറി ഇടപെട്ടില്ലെന്ന വിമര്‍ശനവും ഇവര്‍ ഉന്നയിക്കുന്നു. സെമിയില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫ്രാന്‍സിന് മുന്‍പില്‍ മൊറോക്കോ വീണത്. തിയോ ഹെര്‍നാണ്ടസും റാന്‍ഡലുമാണ് ഫ്രാന്‍സിനായി വല കുലുക്കിയത്. 

ഫൈനലില്‍ എത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യം എന്ന ചരിത്ര നേട്ടമാണ് മൊറോക്കോയ്ക്ക് നഷ്ടമായത്. എന്നാല്‍ മൂന്നാം സ്ഥാനം പിടിച്ച് ചരിത്രമെഴുതാന്‍ മൊറോക്കോ നാളെ ഇറങ്ങും. സെമിയില്‍ അര്‍ജന്റീനയോട് തോറ്റ ക്രൊയേഷ്യയാണ് മൂന്നാം സ്ഥാനത്തിനായുള്ള പോരില്‍ മൊറോക്കോയ്ക്ക് മുന്‍പില്‍. ഗ്രൂപ്പ് ഘട്ടത്തില്‍ മൊറോക്കോ ക്രൊയേഷ്യയെ സമനിലയില്‍ പിടിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു

'കായിക മേളകള്‍ക്ക് സുരക്ഷാ പ്രോട്ടോക്കോള്‍ വരുന്നു'; നീന്തല്‍ മത്സര പന്തല്‍ തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ജനീഷ്