U19 Asia Cup semifinal x
Sports

അണ്ടര്‍ 19 ഏഷ്യാ കപ്പ്; ഫൈനലിലെത്താന്‍ ഇന്ത്യയ്ക്കു വേണ്ടത് 139 റണ്‍സ്

മഴയെ തുടര്‍ന്നു 20 ഓവറാക്കി ചുരുക്കി സെമി ഫൈനല്‍ പോരാട്ടം

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ശ്രീലങ്കയ്‌ക്കെതിരായ അണ്ടര്‍ 19 ഏഷ്യാ കപ്പ് ഏകദിന സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 139 റണ്‍സ്. മഴയെ തുടര്‍ന്നു 20 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് കണ്ടെത്തി.

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെ തുടര്‍ന്നു മണിക്കൂറുകള്‍ നഷ്ടമായതിനെ തുടര്‍ന്നാണ് പോരാട്ടം 20 ഓവര്‍ ആക്കിയത്.

ഇന്ത്യയ്ക്കായി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് വീഴ്ത്തി. ഹെനില്‍ പട്ടേല്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. കിഷന്‍ സിങ്, ദീപേഷ് ദേവേന്ദ്രന്‍, ഖിലാന്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ശ്രീലങ്കന്‍ നിരയില്‍ 42 റണ്‍സെടുത്ത ചമിക ഹീനാതിഗലയാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ വിനത് ദിന്‍സാര 32 റണ്‍സെടുത്തു. വാലറ്റത്ത് 22 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 30 റണ്‍സ് എടുത്ത സെത്മിക സെനവിരത്‌നെയാണ് സ്‌കോര്‍ 100 കടത്തിയത്. 19 റണ്‍സെടുത്ത ഓപ്പണര്‍ വിരാന്‍ ചമുദിതയാണ് രണ്ടക്കം കടന്ന മറ്റൊരാള്‍.

U19 Asia Cup semifinal: Sri Lanka have lost wickets in quick succession as India are in control in the rain-shortened semi-final clash in Dubai. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടേയില്ലെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു'; അനുനയ നീക്കവുമായി സിപിഎം, വീട്ടിലെത്തി കണ്ട് ജില്ലാ സെക്രട്ടറി

ഒന്ന് വിയര്‍ത്തു, കിവികള്‍! യുഎഇ മുന്നില്‍ വച്ച ലക്ഷ്യം 174 റണ്‍സ്

'മതമല്ല, വിശപ്പാണ് പ്രശ്നമെങ്കില്‍ എല്ലാവര്‍ക്കും കപ്പ പുഴുങ്ങി കൊടുത്താല്‍ പോരെ'; വിമര്‍ശനവുമായി സണ്ണി എം കപിക്കാട്

'ഇപ്പോഴത്തെ പ്രണയബന്ധങ്ങള്‍ പോലെ, ഒരു പ്രതിബദ്ധതയുമില്ല'; വീല്‍ചെയറില്‍ ഇരുന്ന് ബജറ്റിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

എസ്എഫ്ഐ പ്രതിഷേധത്തിനു പിന്നാലെ യൂണിയൻ അസാധുവാക്കി കേരള വിസി; പ്രതികാരമെന്ന് ആക്ഷേപം

SCROLL FOR NEXT