'അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടേയില്ലെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു'; അനുനയ നീക്കവുമായി സിപിഎം, വീട്ടിലെത്തി കണ്ട് ജില്ലാ സെക്രട്ടറി

ഇടതുപക്ഷത്തെയും സിപിഎമ്മിനേയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും സച്ചിദാനന്ദനുണ്ട്
Satchidanandan, Abdul Khader
Satchidanandan, Abdul Khader
Updated on
1 min read

തൃശൂര്‍: തുടര്‍ഭരണത്തിനെതിരെ രംഗത്തുവന്ന കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദനെ അനുനയിപ്പിക്കാന്‍ സിപിഎം നീക്കം. ഇതിന്റെ ഭാഗമായി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ സച്ചിദാനന്ദനെ വീട്ടിലെത്തി കണ്ടു. എഴുത്തുകാരനായ അശോകന്‍ ചരുവിലും സിപിഎം ജില്ലാ സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു.

Satchidanandan, Abdul Khader
'ഞാന്‍ പറഞ്ഞതിന്റെ ആഴമറിയൂ സൈബര്‍ കൂട്ടങ്ങളേ, മധ്യവര്‍ഗത്തെ സന്തോഷിപ്പിക്കല്‍ അല്ല ജനാധിപത്യം'; വിമര്‍ശകര്‍ക്ക് മറുപടിയുമായി സച്ചിദാനന്ദന്‍

സെക്കുലറായ ഇടതുപക്ഷക്കാരനാണ് കെ സച്ചിദാനന്ദനെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കെ വി അബ്ദുള്‍ ഖാദര്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടനമല്ല അദ്ദേഹം നടത്തിയത്. വിശാലാര്‍ത്ഥത്തില്‍ ഏകാധിപത്യത്തെയും ജനാധിപത്യത്തെയും സംബന്ധിച്ച പൊതു സംജ്ഞയെക്കുറിച്ചാണ് സംസാരിച്ചത്.

എന്നാല്‍ വാര്‍ത്തകളായി വന്നപ്പോള്‍, കേരളത്തില്‍ ഇപ്പോള്‍ ഭരിക്കുന്ന ഇടതുമുന്നണി മാറണം. മറ്റൊരു മുന്നണി അധികാരത്തില്‍ വരണം എന്ന തരത്തില്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് സച്ചിദാനന്ദന്‍ വ്യക്തമാക്കിയതായി അബ്ദുള്‍ ഖാദര്‍ പറഞ്ഞു. സച്ചിദാനന്ദന്‍ വിശാല ഇടതുപക്ഷക്കാരനാണ്. ഏതെങ്കിലും കക്ഷിരാഷ്ട്രീയത്തിന്റെ ആളല്ല. അതിനാല്‍ അദ്ദേഹത്തിന് സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ട്.

Satchidanandan, Abdul Khader
'സച്ചിദാനന്ദന്‍ ഇത്ര ശുദ്ധാത്മാവാണോ?; രണ്ടുമുന്നണികളും മാറി ഭരിച്ചാല്‍ പോരേ, പിന്നെ തെരഞ്ഞെടുപ്പ് തന്നെ വേണ്ടല്ലോ?'

ഇടതുപക്ഷ മൂല്യങ്ങളില്‍ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തിയെ സംബന്ധിച്ച്, സെക്കുലര്‍ മൂവ്‌മെന്റുകളുടെ പ്രസക്തിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള ആളാണ്. താന്‍ നേരത്തെ പറഞ്ഞത് കക്ഷിരാഷ്ട്രീയത്തെ ആസ്പദമാക്കിയിട്ടല്ല എന്നും സച്ചിദാനന്ദന്‍ വിശദീകരിച്ചു. ഇടതുപക്ഷത്തെയും സിപിഎമ്മിനേയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും സച്ചിദാനന്ദനുണ്ട്. നാടിന്റെ പ്രപശ്‌നങ്ങളില്‍ സര്‍ഗാത്മകമായി പ്രതികരിക്കുന്ന കവി, അധ്യാപകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് തങ്ങളെല്ലാം സച്ചിദാനന്ദനെ കാണുന്നതെന്നും കെ വി അബ്ദുള്‍ ഖാദര്‍ വ്യക്തമാക്കി.

Summary

CPM moves to persuade poet and Sahitya Academi president K. Satchidanandan, who has come out against the continued rule.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com