ഐസിസി-ട്വിറ്റര്‍ ചിത്രം 
Sports

കിരീടം തേടി ഇന്ത്യന്‍ യുവതാരങ്ങള്‍; അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനല്‍ ഇന്ന്

പോച്ചഫ്‌സ്ട്രൂമിലെ സെവന്‍സ് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 5.15 നാണ് മത്സരം തുടങ്ങുക

Author : സമകാലിക മലയാളം ഡെസ്ക്

ജോഹന്നാസ് ബര്‍ഗ്: പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം തേടി ഇന്ത്യന്‍ യുവതാരങ്ങള്‍ ഇന്നിറങ്ങും. ഫൈനലില്‍ ഇംഗ്ലണ്ട് ആണ് എതിരാളികള്‍. പോച്ചഫ്‌സ്ട്രൂമിലെ സെവന്‍സ് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 5.15 നാണ് മത്സരം തുടങ്ങുക.

സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ എട്ടു വിക്കറ്റ് വിജയവുമായാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്തിയത്. ഇന്ത്യന്‍ സീനിയര്‍ ടീമംഗം ഷെഫാലി വര്‍മ്മയാണ് ഇന്ത്യന്‍ കൗമാരപ്പടയെ നയിക്കുന്നത്. രാജ്യാന്തര തലത്തില്‍ ഇന്ത്യന്‍ വനിതാ ടീം ലോകകപ്പ് നേടിയിട്ടില്ല എന്ന കുറവ് നികത്തുക കൂടി ടീം ലക്ഷ്യമിടുന്നു. 

ഇന്ത്യന്‍ വനിതാ സീനിയര്‍ ടീം രണ്ടു തവണ ഏകദിന ലോകകപ്പിലും ഒരു തവണ ട്വന്റി 20 ലോകകപ്പിലും ഫൈനലിലെത്തിയിരുന്നു. എന്നാല്‍ ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് കലാശപ്പോരിന് അര്‍ഹത നേടിയത്. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ തതസമയം കാണാനാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'