ഫോട്ടോ: ട്വിറ്റർ 
Sports

വരുന്നു കുട്ടി ക്രിക്കറ്റിന്റെ മറ്റൊരു പൂരം; ഐഎല്‍ടി20യില്‍ ടീമുകളെ ഇറക്കാന്‍ ഷാരൂഖും റിലയന്‍സും അദാനി ഗ്രൂപ്പും

ആറ് ഫ്രാഞ്ചൈസികളില്‍ അഞ്ചും ഇന്ത്യന്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതാണ്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്‍ മാതൃകയില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റ് പോരാട്ടവുമായി എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ്. 2023 ജനുവരി ആറ് മുതല്‍ ഫെബ്രുവരി 12 വരെ അന്താരാഷ്ട്ര ലീഗ് ടി20 (ഐഎല്‍ടി20) പോരാട്ടങ്ങള്‍ അരങ്ങേറും.

ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ സ്വന്തമായുള്ള വമ്പന്‍മാര്‍ ഐഎല്‍ടി20 ടീമുകളെ സ്വന്തമാക്കും. ആറ് ഫ്രാഞ്ചൈസികളില്‍ അഞ്ചും ഇന്ത്യന്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതാണ്.

മുംബൈ ഇന്ത്യന്‍സ് ഉടമകളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഷാരൂഖ് ഖാന്‍ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന്റെ സഹ ഉടമകളായ ജിഎംആര്‍, അദാനി സ്‌പോര്‍ട്‌ലൈന്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഉടമകളായ ഗ്ലസര്‍ ഫാമിലി, കാപ്രി ഗ്ലോബല്‍ എന്നിവരാണ് ടീമുകളെ ഇറക്കുന്നത്. എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷെയ്ഖ് നഹ്യാന്‍ മബാറക് അല്‍ നഹ്യാന്‍ വ്യക്തമാക്കി. 

ഗള്‍ഫ് രാജ്യങ്ങളിലെ താരങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ മുന്നേറാനുള്ള അവസരം കൂടിയായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT