ഫോട്ടോ: ട്വിറ്റർ 
Sports

ഹാളണ്ടിന് ഇരട്ട ഗോള്‍; ചാമ്പ്യന്‍സ് ലീഗില്‍ ജയിച്ചു കയറി വമ്പന്‍മാര്‍

48ാം മിനിറ്റില്‍ മാനുവല്‍ അകാഞ്ചിയിലൂടെ സിറ്റി ലീഡെടുത്തു. 52ാം മിനിറ്റില്‍ മെസ്‌ചെക് എലിയയിലൂടെ യങ് ബോയ്‌സ് സമനില പിടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ജയിച്ചു കയറി വമ്പന്‍മാര്‍. പിഎസ്ജി, മാഞ്ചസ്റ്റര്‍ സിറ്റി, ബൊറൂസിയ ഡോര്‍ട്മുണ്ട്, പോര്‍ട്ടോ ടീമുകള്‍ വിജയം സ്വന്തമാക്കി. അതേസമയം സ്പാനിഷ് കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ സെല്‍റ്റിക്ക് സമനിലയില്‍ തളച്ചു. ജര്‍മന്‍ കരുത്തരായ ആര്‍ബി ലെയ്പ്‌സിഗും ജയിച്ചു കയറി. 

എര്‍ലിങ് ഹാളണ്ടിന്റെ ഇരട്ട ഗോള്‍ ബലച്ചില്‍ മാഞ്ചസ്റ്റര്‍ സിറ്റി യങ് ബോയ്‌സിനെ 1-3നു വീഴ്ത്തി. 48ാം മിനിറ്റില്‍ മാനുവല്‍ അകാഞ്ചിയിലൂടെ സിറ്റി ലീഡെടുത്തു. 52ാം മിനിറ്റില്‍ മെസ്‌ചെക് എലിയയിലൂടെ യങ് ബോയ്‌സ് സമനില പിടിച്ചു. 67ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് ടീമിനെ വീണ്ടും മുന്നില്‍ കടത്തിയ ഹാളണ്ട് 86ല്‍ തന്റെ രണ്ടാം ഗോളിലൂടെ ജയം ഉറപ്പിച്ചു. 

ഇറ്റാലിയന്‍ കരുത്തരായ എസി മിലാനെ സ്വന്തം തട്ടകത്തില്‍ പിഎസ്ജി വീഴ്ത്തുകയായിരുന്നു. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് ചാമ്പ്യന്‍മാരുടെ ജയം. കിലിയന്‍ എംബാപ്പെ, കോലോ മുവാനി, ലീ കാങ് ഇന്‍ എന്നിവര്‍ ടീമിനായി വല ചലിപ്പിച്ചു. 

ന്യൂകാസില്‍ യുനൈറ്റഡിനെ മറുപടിയില്ലാത്ത ഒറ്റ ഗോളിനു വീഴ്ത്തിയാണ് ബൊറൂസി ഡോര്‍ട്മുണ്ട് വിജയിച്ചത്. സെല്‍റ്റിക്കിനെതിരെ എവേ പോരില്‍ 2-2നാണ് അത്‌ലറ്റിക്കോ മാഡ്രിഡ് സമനിലയില്‍ പിരിഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

SCROLL FOR NEXT