അംപയർ താരങ്ങളുടെ ബാറ്റ് പരിശോധിക്കുന്നു എക്സ്
Sports

ബാറ്റിങിനെത്തിയ ഹെറ്റ്മെയർ, സാൾട്ട്, ദേവ്ദത്ത് പടിക്കൽ എന്നിവരെ തടഞ്ഞ് അംപയർ; ബാറ്റ് പരിശോധിച്ചു! അസാധാരണം

രാജസ്ഥാൻ- ബം​ഗളൂരു പോരാട്ടത്തിനിടെയാണ് നടകീയ സംഭവങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ജയ്പുർ: രാജസ്ഥാൻ റോയൽസ്- ബം​ഗളൂരു റോയൽ ചലഞ്ചേഴ്സ് മത്സരത്തിനിടെ നടകീയ രം​ഗങ്ങൾ. സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിനിടെ അംപയർ രാജസ്ഥാൻ താരം ഷിമ്രോൺ ​ഹെറ്റ്മെയർ, ബം​ഗളൂരു താരങ്ങളായ ഫിൽ സാൾട്ട്, ദേവ്ദത്ത് പടിക്കൽ എന്നിവരുടെ ബാറ്റുകളാണ് പരിശോധിച്ചത്.

രാജസ്ഥാൻ ബാറ്റ് ചെയ്യുമ്പോൾ യശസ്വി ജയ്സ്വാൾ പുറത്തായതിനു പിന്നാലെ 16ാം ഓവറിലാണ് ഷിമ്രോൺ ഹെറ്റ്മെയറാണ് ബാറ്റിങിനു എത്തിയത്. അഞ്ചാമനായി ഹെറ്റ്മെയർ എത്തിയപ്പോൾ ഓൺഫീൽഡ് അംപയറാണ് താരത്തെ തടഞ്ഞ് ബാറ്റിങ് പരിശോധിച്ചത്.

ഐപിഎൽ ചട്ടമനുസരിച്ച് ബാറ്റിന്റെ നീളം പിടി ഉൾപ്പെടെ 38 ഇഞ്ചിൽ കൂടാൻ പാടില്ല. ഈ മാനദണ്ഡമനുസരിച്ചുള്ള ബാറ്റാണോ താരം ഉപയോ​ഗിക്കുന്നത് എന്നാണ് പരിശോധിച്ചത്. ബാറ്റ് അനുവദനീയ അളവിൽ തന്നെയാണെന്നു മനസിലാക്കിയതോടെ താരത്തെ കളിക്കാൻ അനുവദിച്ചു.

രാജസ്ഥാൻ ഉയർത്തിയ 174 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബം​ഗളൂരുവിന്റെ താരങ്ങളുടെ ബാറ്റുകളും പിശോധിച്ചു. ഫിൽ സാൾട്ട്, ദേവ്ദത്ത് പടിക്കൽ എന്നിവരുടെ ബാറ്റുകളാണ് പരിശോധിച്ചത്. അളവ് കൃത്യമാണെന്നു കണ്ടതോടെ താരങ്ങളേയും ബാറ്റിങിനു അനുവദിച്ചു.

ഇന്നലെ നടന്ന ഡൽഹി- മുംബൈ പോരാട്ടത്തിനിടെ മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ഡ്യ ഉൾപ്പെടെയുള്ള താരങ്ങളുടെ ബാറ്റുകളും അംപയർമാർ പരിശോധിച്ചിരുന്നു. നിയമം അനുസരിച്ചുള്ള പതിവ് പരിശോധനയാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

അതിദാരിദ്ര്യമുക്ത പ്രഖ്യപനം പിആര്‍ വര്‍ക്ക്; പാവങ്ങളെ പറ്റിച്ച് കോടികളുടെ ധൂര്‍ത്ത്; കണക്കുകള്‍ക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

SCROLL FOR NEXT