Umpire Dies in Bee Attack During Under-13 Cricket Match in Kanpur Special arrangement
Sports

ക്രീസിലേക്ക് ഇരച്ചുവന്ന് തേനീച്ചക്കൂട്ടം, ക്രിക്കറ്റ് മാച്ചിനിടെ അമ്പയർക്ക് ദാരുണാന്ത്യം; താരങ്ങൾക്ക് പരിക്ക്

തേനീച്ചയുടെ ആക്രമണത്തിൽ പേടിച്ച് കളിക്കാരും അമ്പയർമാരും ചിതറി ഓടി. ചിലർ നിലത്ത് മുഖം പൊത്തി കിടന്നു.

സമകാലിക മലയാളം ഡെസ്ക്

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചകളുടെ ആക്രമണത്തിൽ അമ്പയർ മരിച്ചു. സഹ അമ്പയറെ ഗുരുതര പരിക്കുകളോടെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 15-20 വരെ താരങ്ങൾക്കും പരിക്കേറ്റതായി പൊലീസ് അറിയിച്ചു.

കാൺപൂർ ക്രിക്കറ്റ് അസോസിയേഷന് കീഴിലെ അണ്ടർ-13 ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്നതിനിടെയാണ് അമ്പയർ ആയ മാണിക് ഗുപ്തയ്‌ക്ക് ആണ് തേനീച്ചയുടെ ആക്രമണത്തിൽ ദാരുണാന്ത്യം സംഭവിച്ചത്. മത്സരത്തിനിടെ തേനീച്ചകൾ കൂട്ടമായി ഗ്രൗണ്ടിലേക്ക് വരുകയായിരുന്നു.

തേനീച്ചയുടെ ആക്രമണത്തിൽ പേടിച്ച് കളിക്കാരും അമ്പയർമാരും ചിതറി ഓടി. ചിലർ നിലത്ത് മുഖം പൊത്തി കിടന്നു. ഇതിനിടയിലാണ് 65 കാരനായ മനിക് ഗുപ്തയ്ക്ക് പരിക്കേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ മറ്റൊരു അമ്പയർ ജഗ്ദീഷ് ശർമയ്ക്കും പരിക്കേറ്റിരുന്നു. നിലവിൽ ജഗ്ദീഷ് ആശുപത്രയിൽ ചികിത്സയിൽ തുടരുകയാണ്. ഇയാൾ അപകടനില തരണം ചെയ്തതായി ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കി.

കാൺപൂർ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഏകദേശം 30 വർഷത്തോളമായി പ്രവർത്തിച്ചു വരികയായിരുന്ന മാണിക് ഗുപ്ത നിരവധി പ്രാദേശിക മത്സരങ്ങളിൽ അമ്പയറായും സംഘാടകനായും സേവനം അനുഷ്ഠിച്ചിരുന്നു. മനിക് ഗുപ്തയുടെ നിര്യാണത്തിൽ കാൺപൂർ ക്രിക്കറ്റ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

Umpire Dies in Bee Attack During Under-13 Cricket Match in Kanpur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെത്തെ കാര്യം ഇപ്പോള്‍ പറയാന്‍ പറ്റില്ല; ഒരു യുഡിഎഫ് നേതാക്കവുമായും ചര്‍ച്ച നടത്തിയിട്ടില്ല; രാജി സ്വന്ത ഇഷ്ടപ്രകാരം'

'പാശുപതാസ്ത്രത്തെ ഇന്നത്തെ ന്യൂക്ലിയര്‍ വെപ്പണുമായി ഉപമിക്കാം'; വൈറലായി ജഗദീഷിന്റെ വാക്കുകൾ‌

നാലില്‍ നാല് 'വിന്‍'ഡീസ്! അസൂറികളുടെ വെല്ലുവിളി അനായാസം അതിജീവിച്ചു

'കൊച്ചിയില്‍ ലത്തീന്‍ കത്തോലിക്കന്‍ സ്ഥാനാര്‍ഥിയാകണം'; കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കാന്‍ സഭ

സെക്കന്റുകൾ മുതൽ വർഷങ്ങൾ വരെ നീണ്ടു നിൽക്കാം, ഇക്കിളിന് പിന്നിലെ കാരണം

SCROLL FOR NEXT